Top Stories

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 3.86 ലക്ഷം പേര്‍ക്ക് കൂടി കോവിഡ്

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുകയാണ്. 24 മണിക്കൂറിനുള്ളില്‍ 3,86,452 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 1,87,62,976 ആയി. 31,70,228 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

24മണിക്കൂറിനുള്ളിൽ രാജ്യത്ത് 3498 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്.  ആകെ കൊവിഡ് മരണം 2,08,330 ആയി. 2,97,540 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 1,53,84,418 ആയി. മഹാരാഷ്ട്ര, കേരളം, ഉത്തര്‍ പ്രദേശ്, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

അതേസമയം, രാജ്യത്ത് ഇതുവരെ 15,22,45,179 പേര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞു. നാളെമുതൽ 18-45 വരെ പ്രായമുള്ളവരുടെ വാക്സീനേഷൻ ആരംഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button