Month: April 2021
- News
സോളാര്‍ തട്ടിപ്പ്: സരിതക്ക് 6 വര്‍ഷം കഠിന തടവ്
കോഴിക്കോട് : സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്ക് ആറുവര്‍ഷം കഠിന തടവ്. 40,000 രൂപ പിഴയും സരിത അടയ്ക്കണം. ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ ക്വാറന്‍റീനില്‍ ആയതിനാല്‍ വിധി പിന്നീട് പ്രഖ്യാപിക്കും. മുന്നാം പ്രതി മണിമോനെ കോടതി വെറുതെ വിട്ടിരുന്നു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് ആണ് ശിക്ഷ വിധിച്ചത്. കോഴിക്കോടുള്ള വ്യവസായി അബ്ദുള്‍ മജീദില്‍ നിന്ന് 4270000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് തട്ടിയെടുത്തെന്നതാണ് കേസ്. സോളാര്‍ തട്ടിപ്പുകളിൽ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസുകളിലൊന്നായിരുന്നു ഇത്. മാര്‍ച്ച് 23 ന് വിധി പറയേണ്ടിയിരുന്ന കേസ് സരിത ഹാജരാകാതിരുന്ന സാഹചര്യത്തില്‍ മാറ്റിവെക്കുകയായിരുന്നു. 2018 ഒക്ടോബറിലാണ് വിചാരണ പൂർത്തിയായത്. കസബ പൊലീസ് രജിസ്റ്റര് ചെയ്ത കേസില് ഡിവൈഎസ്പി ജെയ്സണ് അബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷനുവേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജെഫ്രി ജോർജ്ജ് ജോസഫ് ഹാജരായി.
Read More » - News
സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും നാളെ മുതല്‍ തുറക്കില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും നാളെ മുതല്‍ തുറക്കില്ല. ബദല്‍ മാര്‍ഗ്ഗങ്ങള്‍ വരും ദിവസങ്ങളില്‍ തീരുമാനിക്കും. സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ബാറുകള്‍ അടച്ചിടും എന്നു മാത്രമേ പറയുന്നുള്ളൂ. എന്നാല്‍ വില്‍പന ശാലകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും ബെവ്കോ എം ഡി പറഞ്ഞു. ബാറുകള്‍, ജിമ്മുകള്‍, സിനിമാ തീയറ്റര്‍, ഷോപ്പിംഗ് മാള്‍, ക്ലബ്, സ്പോര്‍ട്സ് കോംപ്ലക്സ്, നീന്തല്‍ക്കുളം, വിനോദപാര്‍ക്ക്, വിദേശമദ്യവില്‍പനകേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തണ്ടി വരും എന്നാണ് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
Read More » - Cinema
തി.മി. രം ഏപ്രിൽ 29 – നീസ്ട്രീമിൽ
നിരവധി ദേശീയ അന്താരാഷ്ട്ര അംഗീകാരങ്ങളും പുരസ്ക്കാരങ്ങളും കരസ്ഥമാക്കി ഇതിനോടകം ശ്രദ്ധ നേടിയ തി. മി. രം പ്രദർശനത്തിനെത്തുന്നു. കറിമസാലകൾ വിറ്റ് ഉപജീവനം നടത്തുന്ന എഴുപതുകാരനായ സുധാകരന്റെ സ്ത്രീകളോടുള്ള സമീപനം പുരുഷ മേധാവിത്വത്തിന്റെ പരിഛേദമാണ്. വീട്ടിലും സമൂഹത്തിലും സ്ത്രീകളുടെ സ്ഥാനം പുരുഷനെക്കാൾ താഴെയാണ് എന്ന മിഥ്യാബോധം കുട്ടിക്കാലം മുതൽ അയാളിൽ വേരോടിയതാണ്. അതുകൊണ്ടുതന്നെ തി.മി.രം എന്ന സിനിമയുടെ പേര് , ആന്തരികമായ അർത്ഥതലങ്ങൾ ഉൾകൊള്ളുന്നു. ഒരു പുരുഷന്റെ സ്ത്രീ വിരുദ്ധത എന്ന ആന്തരിക തിമിരം ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. ചിത്രം ഏപ്രിൽ 29 – ന് ഉച്ചയ്ക്ക് 2.30 – നീസ്ട്രീം ഒടിടി പ്ളാറ്റ്ഫോമിൽ റിലീസാകുന്നു.
Read More »