Month: April 2021
- Cinema
ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ലോസാഞ്ചലസ് : തൊണ്ണൂറ്റിമൂന്നാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആന്റണി ഹോപ്കിന്‍സ് ആണ് മികച്ച നടന്‍. ക്ലോയി ഷാവോ സംവിധാനം ചെയ്ത നൊമാഡ്‌ലാന്‍ഡിനെ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. ക്ലോയി ഷാവോയ്ക്ക് തന്നെയാണ് മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരവും. ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ടാണ് മികച്ച നടി. നോമാഡ്‌ലാന്‍ഡിലെ അഭിനയത്തിനാണ് പുരസ്‌കാരം. എണ്‍പത്തിമൂന്നാമത്തെ വയസിലാണ് ‘ദ ഫാദറിലൂടെ’ ആന്റണി ഹോപ്കിന്‍സിനെ തേടി ഓസ്കാർ പുരസ്‌കാരമെത്തിയിരിക്കുന്നത്. മികച്ച നടനുള്ള അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കൂടിയ ആളെന്ന ബഹുമതിയും ആന്‍റണിക്ക് സ്വന്തമായി. ചൈനീസ് വംശജയായ അമേരിക്കന്‍ സംവിധായികയാണ് ക്ലോയി ഷാവോ. സംവിധാനത്തിനുള്ള ഓസ്കാര്‍ പുരസ്കാരം നേടുന്ന രണ്ടാമത്തെ വനിതയും, ആദ്യ ഏഷ്യന്‍ വംശജയുമാണ് ക്ലോയി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം എമറാള്‍ഡ് ഫെനലിന്. പ്രോമിസിങ് യങ് വുമണ്‍ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. ‘ജൂദാസ് ആന്‍ഡ് ദ ബ്ലാക് മിശിഹ’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുളള പുരസ്കാരം ഡാനിയല്‍ കലൂയ സ്വന്തമാക്കി. ‘മിനാരി’യിലെ വേഷത്തിന് യുനു യു ജംഗ് മികച്ച സഹനടിക്കുള്ള പുരസ്കാരം നേടി. മികച്ച ആനിമേഷന്‍ ചിത്രം: സോള്‍ മികച്ച വിദേശ ഭാഷാ ചിത്രം: അനദര്‍ റൗണ്ട് (ഡെന്‍മാര്‍ക്ക്) മികച്ച അവലംബിത തിരക്കഥ: ക്രിസ്റ്റഫര്‍ ഹാംപ്റ്റന്‍, ഫ്ലോറിയന്‍ സെല്ലര്‍ ( ദി ഫാദര്‍) മികച്ച എഡിറ്റിംഗ്: സൗണ്ട് ഒഫ് മെറ്റല്‍ മികച്ച ഛായാഗ്രഹണം : എറിക് മെസര്‍ഷ്മിറ്റ്(മാന്‍ക്) മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: മാന്‍ക് ഒറിജിനല്‍ സോംഗ്: ഫൈറ്റ് ഫോര്‍ യു(ജൂദാസ് ആന്‍ഡ് ദ ബ്ലാക്ക് മിസിയ) മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം:റ്റു ഡിസ്റ്റന്റ് സ്‌ട്രെയിഞ്ചേഴ്‌സ് മികച്ച ആനിമേഷന്‍ ചിത്രം(ഷോര്‍ട്ട്): ഈഫ് എനിതിംഗ് ഹാപ്പന്‍സ് ഐ ലൗ യൂ മികച്ച ഡോക്യുമെന്ററി(ഷോര്‍ട്ട്): കൊളെറ്റ് മികച്ച ഡോക്യുമെന്ററി ഫീച്ചര്‍: മൈ ഓക്ടോപസ് ടീച്ചര്‍ മികച്ച മേക്കപ്പ്, വസ്ത്രാലങ്കാരം: മ റെയ്നീസ് ബ്ലാക് ബോട്ടം ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ അഞ്ചരയ്ക്ക് ഡോള്‍ബി തിയേറ്ററിലാണ് ചടങ്ങ് ആരംഭിച്ചത്. അമേരിക്കയിലെ പുരസ്കാര വേദിയിലെത്താന്‍ കഴിയാത്തവര്‍ക്കായി യുകെയില്‍ പ്രത്യേക ഹബ് ഒരുക്കിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്ന ചടങ്ങ്.170 അതിഥികള്‍ മാത്രമാണ് ചടങ്ങില്‍…
Read More » - News
രോഗലക്ഷണങ്ങള്‍ ഇല്ലാത്തവർക്ക് മൂന്നാംദിവസം ഡിസ്ചാർജ്; മാനദണ്ഡം പുതുക്കി
തിരുവനന്തപുരം : കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാനദണ്ഡം പുതുക്കി ആരോഗ്യവകുപ്പ്. കാര്യമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മൂന്നാംദിവസം നെഗറ്റീവ് ആയി കണക്കാക്കി ഡിസ്ചാര്‍ജ് ചെയ്യും. ഇവര്‍ക്ക് ആശുപത്രി വിടാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടീഫിക്കറ്റ് ആവശ്യമില്ല. ഇവർ കുറഞ്ഞത് 17 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. നിരീക്ഷണത്തില്‍ കഴിയുന്ന സമയത്ത് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണം. ഗുരുതര രോഗികള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയാണ് പുതിയ ഡിസ്ചാര്‍ജ് മനദണ്ഡം ഇറക്കിയിരിക്കുന്നത്. ഇടത്തരം രോഗതീവ്രതയുള്ളവരെയും ആന്റിജന്‍ നെഗറ്റീവ് പരിശോധനയില്ലാതെ ഡിസ്ചാര്‍ജ് ചെയ്യും.
Read More » - News
പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷകള്‍ മാറ്റിവെച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 28ന് ആരംഭിക്കുന്ന പരീക്ഷകളാണ് മാറ്റിയത്. താത്ക്കാലികമായി മാറ്റിവച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. മെയ് മാസത്തില്‍ കൊവിഡ് വ്യാപന തോത് അനുസരിച്ച് പ്രായോഗിക പരീക്ഷ നടത്താമെന്നാണ് ഇപ്പോഴത്തെ ധാരണ. എന്നാല്‍ കൊവിഡ് വ്യാപനം തീവ്രമായി തന്നെ തുടരുകയാണെങ്കില്‍ പ്രായോഗിക പരീക്ഷ പൂര്‍ണമായും ഒഴിവാക്കിയേക്കും. പകരം തിയറി മാര്‍ക്കിന്റെ ശരാശരി കണക്കാക്കി പ്രായോഗിക പരീക്ഷയുടെ മാര്‍ക്ക് നിശ്ചയിക്കാനാണ് ആലോചന. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് മനുഷ്യാവകാശ കമ്മീഷന് വിശദീകരണം നല്‍കും. പരീക്ഷ മാറ്റിവയ്ക്കണമെന്ന് അധ്യാപക സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തിയറി പരീക്ഷകള്‍ ഇന്ന് പൂര്‍ത്തിയാവുകയാണ്.
Read More » - News
കൂടുതൽ നിയന്ത്രണങ്ങളിൽ ഇന്ന് തീരുമാനം
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കാൻ ഇന്ന് സർവകക്ഷി യോഗം ചേരും. ഓരോപ്രദേശത്തും രോഗവ്യാപനത്തിന്റെ തോതനുസരിച്ച് മൈക്രോ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനും വാരാന്ത്യ കര്‍ഫ്യൂ തുടരാനുമാണ് സാധ്യത. സംസ്ഥാനം പൂര്‍ണമായും അടച്ചിടുന്നത് ഒഴിവാക്കിയേക്കും. പൂര്‍ണമായ അടച്ചിടലിനോട് എല്‍ഡിഎഫും, യുഡിഎഫും യോജിക്കില്ല. പൂര്‍ണ ലോക്ഡൗണ്‍ തൊഴില്‍നഷ്ടത്തിനും കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിക്കും ഇടയാക്കുമെന്നാണു സര്‍ക്കാരിന്റെയും നിലപാട്. വോട്ടെണ്ണല്‍ ദിനത്തിലെ മുന്‍കരുതലുകളെക്കുറിച്ചും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും.
Read More » - News
സീരിയൽ നടൻ ആദിത്യനെ ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂർ : സീരിയൽ നടൻ ആദിത്യനെ ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തി. കയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ തൃശ്ശൂർ സ്വരാജ് റൗണ്ടിന് സമീപം കാറിലാണ് ആദിത്യനെ കണ്ടെത്തിയത്. തുടർന്ന് പോലീസ് എത്തി ആദിത്യനെ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി ആദിത്യനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സീരിയൽ നടി അമ്പിളിദേവിയുടെ ഭർത്താവാണ് ആദിത്യൻ. കുറച്ചു ദിവസങ്ങളായി അമ്പിളിയും ആദിത്യനും പരസ്പരം മാധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ആദിത്യന് മറ്റൊരു സ്ത്രീയുടെ ബന്ധമുണ്ടന്നും തന്നെ വിവാഹ മോചനത്തിന് നിർബന്ധിക്കുന്നുണ്ടന്നും അമ്പിളി വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ആദിത്യൻ അമ്പിളിയെ ആപായപ്പെടുത്താൻ ശ്രമിച്ചെന്നും അമ്പിളി മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു.
Read More » - News
കെആര്‍ ഗൗരിയമ്മയുടെ നില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
തിരുവനന്തപുരം : മുൻ മന്ത്രി കെആര്‍ ഗൗരിയമ്മയുടെ നില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഗൗരിയമ്മ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. പനിയും ശ്വാസംമുട്ടലും കാരണം കഴിഞ്ഞ ദിവസമാണ് ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണുബാധ നിയന്ത്രിക്കാനാണ് ഇപ്പോള്‍ ഡോക്ടര്‍മാരുടെ പരിശ്രമം. ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു 102 കാരിയായ കെ ആര്‍ ഗൗരിയമ്മ ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്.
Read More » - News
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു: രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. മലയിന്‍കീഴ് പോലീസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഹരീഷ്, നെയ്യാറ്റിന്‍കര പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അജിത്ത് വിക്രം എന്നിവരാണ് സസ്‌പെന്‍ഷനിലായത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തത്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തതിനാണ് ഹരീഷിനെ സസ്പെന്‍ഡ് ചെയ്തത്. സമൂഹ മാധ്യമങ്ങളില്‍ കൂടി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്തിയെന്നതാണ് അജിത്തിനെതിരായ അച്ചടക്ക നടപടിക്ക് കാരണം. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയാണ് വകുപ്പുതല നടപടി സ്വീകരിച്ചത്.
Read More »