Month: April 2021
- News
ഡൽഹിയിൽ ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടി
ന്യൂഡൽഹി : കോവിഡ് തീവ്ര വ്യാപനത്തെ തുടർന്ന് ഡൽഹിയിൽ ലോക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. അടുത്ത തിങ്കളാഴ്ച വൈകീട്ട് അഞ്ചു വരെ ലോക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. തിങ്കളാഴ്ച വരെ ആറു ദിവസത്തേക്കാണ് കഴിഞ്ഞ ആഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. ഇത് അടുത്ത മാസം മൂന്നിന് വൈകീട്ട് വരെ തുടരുമെന്നാണ് ഡൽഹി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് കേസുകളുടെ തീവ്ര വ്യാപനത്തിൽ ഡൽഹിയിലെ ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ താറുമാറായി കിടക്കുന്ന പശ്ചാത്തലത്തിലാണ് ലോക്ഡൗൺ നീട്ടുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടും കേസുകൾക്ക് കുറവ് വന്നിട്ടില്ലെന്ന് കെജ്രിവാൾ വ്യക്തമാക്കി. ഡല്‍ഹിയില്‍ കോവിഡ് മൂലമുള്ള മരണ നിരക്കും ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 357 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. 24,000ല്‍ അധികം പേര്‍ക്കാണ് ഇന്നലെ മാത്രം ഡല്‍ഹിയില്‍ രോഗം ബാധിച്ചത്. നിലവില്‍ പത്ത് ലക്ഷത്തില്‍ അധികം പേരാണ് ചികിത്സയിലുള്ളത്.
Read More » - News
സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്നാവശ്യം
കൊച്ചി : കോവിഡിന്റെ രണ്ടാം തരംഗം അതിതീവ്രമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകള്‍ മാറ്റിവെയ്ക്കണം എന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും. ലാബിലുളള ഒരോ ഉപകരണങ്ങളും വിദ്യാര്‍ത്ഥികള്‍ പെതുവായി ഉപയോഗിക്കുന്നത് രോഗവ്യാപനം വര്‍ദ്ധിപ്പിക്കാന്‍ ഇടവരുത്തുമെന്നാണ് വിലയിരുത്തല്‍. ഏപ്രില്‍ 28 മുതലാണ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആരംഭിക്കുന്നത്. ഈ അദ്ധ്യയന വര്‍ഷത്തില്‍ ഭൂരിഭാഗവും ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്തി സയന്‍സ് വിഷയങ്ങളില്‍ പ്രായോഗിക പഠനം നടത്താന്‍ സാധിച്ചിട്ടില്ല. അതിനാല്‍ ഇത്തവണത്തെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ അപ്രസക്തമാണെന്ന് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പറയുന്നു. മൈക്രോസ്‌കോപ്പ്, കമ്പ്യൂട്ടർ, മറ്റ് ലാബ് ഉപകരണങ്ങള്‍ എന്നിവ പൊതുവായി ഉപയോഗിക്കേണ്ട സാഹചര്യമാണ് ഓരോ സ്‌കൂളുകളിലുമുള്ളത്. ഉപയോഗം കഴിഞ്ഞ് അണുവിമുക്തമാക്കി ഇത് മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത് പ്രായോഗികമല്ല. അതിനാല്‍ രോഗനിരക്ക് കുറഞ്ഞതിന് ശേഷം പരീക്ഷകള്‍ സുരക്ഷിതമായി നടത്തണമെന്നാണ് വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരടേയും ആവശ്യം.
Read More »