Month: April 2021
- News
ഏപ്രിൽ 30 വരെയുളള പിഎസ്സി പരീക്ഷകൾ മാറ്റിവച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏപ്രിൽ 30 വരെയുളള എല്ലാ പിഎസ്സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
Read More » - News
തമിഴ് സിനിമാ താരം വിവേക് അന്തരിച്ചു
ചെന്നൈ : പ്രശസ്ത തമിഴ് സിനിമാ താരം വിവേക് അന്തരിച്ചു. 59 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. തൂത്തുക്കുടിയിലെ കോവിൽപട്ടിയിൽ ജനിച്ച വിവേക് 1980 ൽ സംവിധായകൻ കെ ബാലചന്ദറിനൊപ്പം സഹസംവിധായകനും തിരക്കഥാകൃത്തുമായാണ് സിനിമാ ജീവിതം ആരംഭിച്ചത്. 1987ൽ പുറത്തിറങ്ങിയ ‘മാനതിൽ ഉരുതി വേണ്ടും’ ആണ് ആദ്യ ചിത്രം. തുടർന്ന് സാമി, ശിവാജി, അന്യൻ, ഖുഷി, റൺ, ഷാജഹാൻ തുടങ്ങി 220ലേറെ സിനിമകളിൽ അഭിനയിച്ചു. ഹാസ്യരംഗങ്ങളിലൂടെ നിരവധി ആരാധകരെ വിവേക് നേടിയെടുത്തു. രജനികാന്ത്, വിജയ്, അജിത്, വിക്രം, ധനുഷ്, സൂര്യ തുടങ്ങി എല്ലാ സൂപ്പര്താരങ്ങള്ക്കുമൊപ്പം വേഷമിട്ടു. ഒരു നുണക്കഥ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു.
Read More »