Month: April 2021
- News
കന്യാസ്ത്രീയെ കിണറ്റിൽ മരിച്ചനിലയില്‍ കണ്ടെത്തി
കൊല്ലം : കുരിപ്പുഴയില്‍ കോൺവൻ്റിലെ കിണറ്റിൽ കന്യാസ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. കുരീപ്പുഴയില്‍ ദേശീയപാതയ്ക്ക് സമീപമുള്ള പയസ് വര്‍ക്കേഴ്‌സ് ഓഫ് സെന്റ് ജോസഫ് കോണ്‍വെന്റിലെ കന്യാസ്ത്രീ കരുനാഗപ്പള്ളി പാവുമ്പ സ്വദേശിനി മേബിൾ ജോസഫിന്റെ(42) മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്. രാവിലെ പതിവ് പ്രാർഥ നക്കായി മേബിൾ എത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. ഇവരുടെ മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. തന്‍റെ ശാരീരിക ബുദ്ധിമുട്ടുകളും അലർജി സംബന്ധമായ പ്രശ്നങ്ങളും കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്നും കിണറ്റിലുണ്ടാകുമെന്നുമായി രുന്നു കുറിപ്പിൽ ഉണ്ടായിരുന്നത്. തന്‍റെ മരണത്തിൽ മറ്റാർക്കും പങ്കില്ല, ആരുടെയും പ്രേരണയുമില്ല. തനിക്ക് വേണ്ടി എല്ലാവരും പ്രാർഥിക്കണമെന്നും കുറിപ്പിലുണ്ട്. ഒരു മാസം മുമ്പാണ് ഇവർ കോൺവന്‍റിലെത്തിയത്. അതേ സമയം സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » - News
അഭിമന്യു കൊലക്കേസിലെ മുഖ്യപ്രതി കീഴടങ്ങി
ആലപ്പുഴ : അഭിമന്യു കൊലക്കേസിലെ മുഖ്യപ്രതി കീഴടങ്ങി. പ്രതിയായ സജയ് ജിത്ത് ആണ് എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ആര്‍എസ്‌എസ് പ്രവര്‍ത്തകനാണ് സജയ് ജിത്ത്. കേസില്‍ സജയ് ദത്ത് അടക്കം അഞ്ചു പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന് വിവരം ലഭിച്ചിട്ടുള്ളത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് പതിനഞ്ചുവയസ്സുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയത്. വള്ളികുന്നം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ക്ഷേത്രത്തിന് കിഴക്കുവശത്തെ മൈതാനത്തു വച്ചാണ് അഭിമന്യുവിന് കുത്തേറ്റത്. വള്ളികുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയും പുത്തന്‍ ചന്ത കുറ്റിയില്‍ തെക്കതില്‍ അമ്പിളി കുമാറിന്റെ മകനുമാണ് അഭിമന്യു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിന്റെ സഹോദരനും ആര്‍എസ്‌എസ് പ്രവര്‍ത്തകരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഈ വൈരാഗ്യത്തെത്തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെ അഭിമന്യുവിന് കുത്തേല്‍ക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
Read More » - News
അഭിമന്യു രാഷ്ട്രീയപ്രവര്‍ത്തകനല്ല; കൊലപാതക കാരണം അറിയില്ല: അച്ഛൻ
ആലപ്പുഴ : ക്ഷേത്ര ഉത്സവത്തിനിടെ കുത്തേറ്റു മരിച്ച 15 കാരന്‍ അഭിമന്യു രാഷ്ട്രീയപ്രവര്‍ത്തകനല്ലെന്ന് അച്ഛന്‍ അമ്പിളി കുമാര്‍. അഭിമന്യു ഒരു പ്രശ്‌നത്തിനും പോകാറില്ല. അഭിമന്യുവിന്റെ സഹോദരന്‍ അനന്തു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്. കുടുംബം മൊത്തം കമ്യൂണിസ്റ്റുകാരാണ്. അഭിമന്യു ഇന്ന് എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് പോകേണ്ടതാണ്. കൊലപാതകത്തിന് കാരണം എന്താണെന്ന് അറിയില്ലെന്നും അമ്പിളി കുമാര്‍ പറഞ്ഞു. അതേസമയം അഭിമന്യു വധം രാഷ്ട്രീയ കൊലപാതകമാണെന്നാണ് സിപിഎം ആരോപിക്കുന്നത്. അഭിമന്യു എസ് എഫ് ഐ പ്രവർത്തകനാണ്. പ്രദേശത്ത് നേരത്തെ മുതല്‍ സിപിഎം-ആര്‍എസ്‌എസ് സംഘര്‍ഷമുണ്ട്. അഭിമന്യുവിന്റെ സഹോദരന് നേര്‍ക്ക് ചില ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് വൈരാഗ്യമുണ്ട്. അനന്തുവിനെ തേടിവന്ന ആര്‍എസ്‌എസുകാര്‍ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തി എന്ന് സിപിഎം ചാരുംമൂട് ഏരിയ കമ്മിറ്റി സെക്രട്ടറി ബിനു മാധ്യമങ്ങളോട് പറഞ്ഞു. അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഎം വള്ളികുന്നത്ത് ഹര്‍ത്താല്‍ ആചരിക്കകുയാണ്. എന്നാല്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ബിജെപി വ്യക്തമാക്കി. രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് എഫ്‌ഐആറിലും പറയുന്നില്ല. കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു. അഭിമന്യുവും സുഹൃത്തുക്കളുമായി തര്‍ക്കത്തിലേര്‍പ്പെട്ട നാലംഗ സംഘത്തില്‍ ഉള്‍പ്പെട്ട സജയ് ദത്ത് എന്നയാളാണ് അഭിമന്യുവിനെ കുത്തിയത്. സജയ് ദത്തിന്റെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യാന്‍ വള്ളികുന്നം പോലീസ് കസ്റ്റഡിയില്‍ എടുത്തു. അഭിമന്യുവിന്റെ സഹോദനും മറ്റു ചിലരുമായി കഴിഞ്ഞ ദിവസങ്ങളില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ആ തര്‍ക്കം ഇന്നലെ ക്ഷേത്രപരിസരത്തു വെച്ച് വാക്കേറ്റത്തിലും കയ്യാങ്കളിയിലേക്കും നീങ്ങിയെന്നും, ഇതിനിടെ അഭിമന്യുവിന് കുത്തേല്‍ക്കുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. ആഴത്തില്‍ കുത്തേറ്റ അഭിമന്യുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
Read More » - News
ആലപ്പുഴയിൽ പതിനഞ്ച്കാരനെ കുത്തിക്കൊലപ്പെടുത്തി
ആലപ്പുഴ : ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ച് വയസുകാരനെ കുത്തിക്കൊലപ്പെടുത്തി. പടയണിവട്ടം സ്വദേശി അഭിമന്യു ആണ് മരിച്ചത്. പടയണിവട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് അഭിമന്യുവിന് കുത്തേറ്റത്. നാല് പേരടങ്ങുന്ന സംഘമാണ് അഭിമന്യൂവിനെ കുത്തിയത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിന് ഇടയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് സംഭവം. വള്ളികുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിമന്യു. പുത്തന്‍ ചന്ത കുറ്റിയില്‍ തെക്കതില്‍ അമ്പിളി കുമാറാണ് അഭിമന്യുവിന്റെ അച്ഛൻ. ആര്‍ എസ് എസ് ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് സിപിഎം ആരോപണം.
Read More »