Month: April 2021
- NewsApril 15, 20210 143
കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; യുവാവിന്റെ കൈപ്പത്തി അറ്റു
കണ്ണൂര്‍ : കണ്ണൂര്‍ കതിരൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി അറ്റു. നിജേഷ് എന്ന മാരിമുത്തുവിന്റെ രണ്ടു കൈപ്പത്തികളുമാണ് തകര്‍ന്നത്. ബോംബ് നിര്‍മാണത്തിനിടെയാണ് അപകടമെന്നാണ് സൂചന. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. കണ്ണൂര്‍ കതിരൂര്‍ നാലാംമൈലിലാണ് സ്‌ഫോടനം നടന്നത്. ഒരു വീടിന്റെ പിന്നിലിരുന്ന് ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് നിജേഷിന് അപകടം സംഭവിച്ചതെന്നാണ് സൂചന. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. നിജേഷിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മംഗാലപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രദേശത്തു നിന്നും ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read More » - Top StoriesApril 15, 20210 147
തീവ്ര കോവിഡ് വ്യാപനം: അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തിൽ അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ഓൺലൈൻ വഴിയാണ് യോഗം. കളക്ടര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍, ഡിഎംഒമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികളും നിയന്ത്രണങ്ങൾ സംബന്ധിച്ചും യോഗം ചർച്ച ചെയ്യും. രോഗവ്യാപനം കൂടിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് 144 അടക്കം പ്രഖ്യാപിക്കാനുള്ള അനുമതി കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് വെള്ളി, ശനി ദിവസങ്ങളിൽ വൻതോതിൽ കോവിഡ് പരിശോധന നടത്തും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്കാകും ഇത്തരത്തിൽ കൂട്ട കോവിഡ് പരിശോധന നടത്തുക. രണ്ടുദിവസം കൊണ്ട് രണ്ടരലക്ഷം പേരില്‍ പരിശോധന നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
Read More » - CinemaApril 13, 20210 230
‘ദിശ’ ചിത്രീകരണം പൂർത്തിയായി
സമൂഹവും കുടുംബവും അടിച്ചേൽപ്പിക്കുന്ന ദുരന്തങ്ങൾക്കു നടുവിൽ അകപ്പെട്ടു പോകുന്ന വിനോദ് എന്ന പ്ളസ്ടു വിദ്യാർത്ഥിയുടെ പോരാട്ടങ്ങളുടെ കഥ പറയുന്ന ‘ദിശ’ ചിത്രീകരണം പൂർത്തിയായി. അനശ്വര ഫിലിംസിന്റെ ബാനറിൽ വി സി ജോസാണ് ദിശ സംവിധാനം ചെയ്യുന്നത്. സംവിധായകന്റെ തന്നാണ് കഥയും തിരക്കഥയും. നവാഗതനായ അക്ഷയ് ജെ ജെ ആണ് വിനോദിനെ അവതരിപ്പിക്കുന്നത്. വിനോദിന്റെ അമ്മ വിലാസിനിയെ അവതരിപ്പിക്കുന്നത് നീ നാകുറുപ്പാണ്. ഒരിടവേളയ്ക്കു ശേഷം നീനാകുറുപ്പ് അവതരിപ്പിക്കുന്ന നെടുനീളൻ കഥാപാത്രമാണ് വിലാസിനി.
Read More » - Top StoriesApril 13, 20210 151
കേരളത്തില്‍ ഇന്ന് 7515 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1162, കോഴിക്കോട് 867, തൃശൂര്‍ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, കണ്ണൂര്‍ 503, ആലപ്പുഴ 456, കൊല്ലം 448, കാസര്‍ഗോഡ് 430, പാലക്കാട് 348, പത്തനംതിട്ട 312, ഇടുക്കി 259, വയനാട് 199 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Read More » - Top StoriesApril 13, 20210 151
കോവിഡ് വ്യാപനം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി
തിരുവനന്തപുരം : കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ബസ്സുകളിലും ട്രെയിനുകളിലും നിന്നുള്ള യാത്ര ഒഴിവാക്കണം, അത്യാവശ്യമല്ലാത്ത യോഗങ്ങള്‍ മൂന്നാഴ്ചത്തേയ്ക്ക് നീട്ടണം, ഹോട്ടലുകളടക്കമുള്ള കടകള്‍ രാത്രി 9 മണിക്ക് മുന്‍പ് അടക്കണം, രോഗവ്യാപനം കൂടി സ്ഥലങ്ങളില്‍ 144 പ്രഖ്യാപിക്കും തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബസുകളിലും ട്രെയിനിലും ആളുകള്‍ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്നത് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ബസ് യാത്രക്കാര്‍ക്ക് ഗതാഗത വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നു മുതല്‍ ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി കൊണ്ടു പോകാന്‍ പാടില്ല. നിര്‍ദേശം ലംഘിക്കുന്ന ബസുകള്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കാന്‍ ഗതാഗത കമ്മിഷണര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അതിനായി വാഹന പരിസോധന കര്‍ശനമാക്കും. ഷോപ്പുകളും മാളുകളും രാത്രി 9 മണിവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഇന്‍ഡോര്‍ പരിപാടികളില്‍ നൂറും തുറന്ന വേദികളിലെ പരിപാടികളില്‍ 200 പേരിലും അധികം ഒത്തുചേരാന്‍ പാടില്ല, പൊതുപരിപാടികള്‍ രണ്ടുമണിക്കൂറില്‍ കൂടുതല്‍ നീട്ടാന്‍ പാടില്ല. വിവാഹം, കലാകായികസാംസ്‌കാരിക പരിപാടികള്‍, ഉത്സവങ്ങള്‍ തുടങ്ങി എല്ലാത്തിനും ഇതു ബാധികമായിരിക്കും. ഭക്ഷണ വിതരണമുള്ള യോഗങ്ങളില്‍ ഭക്ഷണപ്പൊതികള്‍ നല്‍കണം. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഹോം ഡെലിവറി സംവിധാനം അല്ലെങ്കില്‍ ടേക്ക് ഹോം സംവിധാനം ഏര്‍പ്പെടുത്തണം. സീറ്റിങ് കപ്പാസിറ്റിയുടെ 50% ആളുകളെ മാത്രം ഒരുസമയം അനുവദിക്കും. സിവില്‍സപ്ലൈസ്, ഹോര്‍ട്ടികോര്‍പ്, മത്സ്യഫെഡ്, മില്‍മ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിത്യോപയോഗ സാധനങ്ങള്‍ ഓണ്‍ലൈനായി വീടുകളിലെത്തിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കും. ആളുകള്‍ ഒരുമിച്ച് കൂടുന്ന സ്ഥലങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെയും പൊലീസിന്റെയും സാന്നിധ്യം ഉണ്ടാകണം. എല്ലാ ജില്ലകളിലും ആവശ്യമായ ഐസിയു ഉണ്ടെന്ന് ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന എല്ലാവരും കോവിഡ് ജാഗ്രത സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണമെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
Read More » - Top StoriesApril 13, 20210 140
മന്ത്രി കെടി ജലീൽ രാജിവെച്ചു
തിരുവനന്തപുരം : മന്ത്രി കെടി ജലീൽ രാജിവെച്ചു. അൽപസമയം മുമ്പാണ് മുഖ്യമന്ത്രിക്ക് ജലീൽ രാജിക്കത്ത് കൈമാറിയത്. ജലീലിനെതിരെയുള്ള ലോകയുക്ത വിധിക്കെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കവേയാണ് ജലീൽ രാജിവച്ച വിവരം പുറത്തു വരുന്നത്. മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജലീൽ രാജി വച്ചത്. പാർട്ടിയുടെ ഇടപെടലിനെ തുടർന്നാണ് മുഖ്യമന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ടത്. ഇന്നലെയായിരുന്നു ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നുള്ള ലോകായുക്തയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് രാജിക്കാര്യം ജലീൽ പുറത്ത് വിട്ടത്.”എൻ്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു” എന്നായിരുന്നു രാജി അറിയിച്ചുകൊണ്ടുള്ള ജലീലിന്റെ ഫേസ്ബുക് പോസ്റ്റ് തുടങ്ങുന്നത്. പ്രതികരണത്തിന്റെ പൂർണരൂപം എൻ്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. കഴിഞ്ഞ രണ്ടു വർഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക് ഇരയാകുന്ന പൊതുപ്രവർത്തകനാണ് ഞാൻ. കട്ടതിൻ്റെ പേരിലോ അഴിമതി നടത്തിയതിൻ്റെ പേരിലോ നയാപൈസയുടെ അവിഹിത സമ്പാദ്യം ഉണ്ടാക്കിയതിൻ്റെ പേരിലോ അന്യൻ്റെ പത്തുപൈസ അന്യായമായി വയറ്റിലാക്കിയതിൻ്റെ പേരിലോ പൊതുഖജനാവിന് ഒരു രൂപ നഷ്ടം വരുത്തിയതിൻ്റെ പേരിലോ ആർഭാട ജീവിതം നയിച്ചതിൻ്റെ പേരിലോ കള്ളപ്പണം സൂക്ഷിച്ചതിൻ്റെ പേരിലോ ‘ഇഞ്ചികൃഷി’ നടത്തി ധനസമ്പാദനം നടത്തിയതിൻ്റെ പേരിലോ ആരുടെയെങ്കിലും ഓശാരം പറ്റി വീടും കാറും മറ്റു സൗകര്യങ്ങളും അനുഭവിച്ചതിൻ്റെ പേരിലോ ദേശദ്രോഹ പ്രവർത്തനം നടത്തിയതിൻ്റെ പേരിലോ തൊഴിൽ നൽകാമെന്ന് പ്രലോഭിപ്പിച്ച് ഡൽഹിയിൽ കൊണ്ടുപോയി ആരെയെങ്കിലും ചൂഷണം ചെയ്തതിൻ്റെ പേരിലോ സുനാമി- ഗുജറാത്ത്-കത്വ- പ്രളയ ഫണ്ടുകൾ പിരിച്ച് മുക്കിയതിൻ്റെ പേരിലോ പാലാരിവട്ടം പാലം പണിയാൻ നീക്കിവെച്ച കോടികൾ അണ്ണാക്ക് തൊടാതെ വിഴുങ്ങിയതിൻ്റെ പേരിലോ സ്വന്തം മകന് സിവിൽ സർവീസ് പരീക്ഷക്ക് മുഖാമുഖത്തിൽ എഴുത്തു പരീക്ഷയിലെ ഒന്നാം റാങ്കുകാരനേക്കാൾ മാർക്ക് ഒപ്പിച്ചു കൊടുത്തതിൻ്റെ പേരിലോ ആയിരുന്നില്ല നിരന്തരമായ, മാപ്പർഹിക്കാത്ത ഈ വേട്ടയാടലുകൾ. ലവലേശം തെറ്റു ചെയ്തില്ലെന്ന ഉറച്ച ബോധ്യമാണ് വലതുപക്ഷത്തിൻ്റെയും മാധ്യമപ്പടയുടെയും ആക്രമണങ്ങളുടെ പത്മവ്യൂഹത്തിലും അണുമണിത്തൂക്കം കൂസാതെ പിടിച്ചു നിൽക്കാൻ ഈയുള്ളവന് കരുത്തായത്. മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ അരിച്ച് പെറുക്കി…
Read More » - Top StoriesApril 13, 20210 146
കപ്പല്‍ ബോട്ടില്‍ ഇടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു
കോഴിക്കോട് : കപ്പല്‍ ബോട്ടില്‍ ഇടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു.10 പേരെ കാണാതായി. രണ്ടു പേരെ രക്ഷപെടുത്തി. ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ഐ എസ് ബി റബ്ബ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മംഗലാപുരം തീരത്തുനിന്ന് അറുപത് നോട്ടിക്കല്‍ മൈല്‍ മാറി പുറംകടലിലാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ബേപ്പൂര്‍ സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിലുള്ള ബോട്ട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. എ പി എൽ ലീ ഹാവ്റെ എന്ന സിങ്കപ്പൂർ കപ്പലാണ് ഇടിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കോസ്റ്റ് ഗാര്‍ഡിന്റെ രാജ്ദൂത് ബോട്ടും ഹെലികോപ്ടറും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അപകടത്തില്‍പെട്ട ബോട്ടില്‍ 14 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏഴ് പേര്‍ തമിഴ്നാട് സ്വദേശികളും ബാക്കിയുള്ളവര്‍ ബംഗാള്‍, ഒഡീഷ സ്വദേശികളുമാണ്. മലയാളികള്‍ ആരും ഇല്ലായിരുന്നുവെന്നാണ് അറിയുന്നത്. ഞായാറാഴ്ച രാത്രിയോടെയാണ് ബോട്ട് ബേപ്പൂരില്‍ നിന്നും പോയത്.
Read More » - Top StoriesApril 13, 20210 151
രണ്ട് ലക്ഷം ഡോസ് കോവാക്‌സിന്‍ ഇന്ന് സംസ്ഥാനത്തെത്തും
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം. രണ്ട് ലക്ഷം ഡോസ് കോവാക്‌സിന്‍ ഇന്ന് സംസ്ഥാനത്തെത്തും. വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്ക് ആണ് ചൊവ്വാഴ്ച രണ്ട് ലക്ഷം ഡോസ് കോവാക്‌സിന്‍ മരുന്നുകളാണ് സംസ്ഥാനത്ത് എത്തുകയെന്നാണ് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുള്ളത്. മൂന്ന് മേഖലകളിലായാണ് മരുന്നുകള്‍ എത്തിക്കുക. തിരുവനന്തപുരം മേഖലകളില്‍ 68,000 ഡോസും എറണാകുളം മേഖലയില്‍ 78,000 ഡോസും കോഴിക്കോട് മേഖലയില്‍ 54,000 ഡോസ് മരുന്നുകളാണ് എത്തിക്കുക. 50 ലക്ഷം ഡോസ് വാക്സിനാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. 45 ദിവസം കൊണ്ട് പരമാവധി ആളുകൾക്ക് വാക്സിൻ നൽകാൻ ആവശ്യമായ പദ്ധതി ആണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. നിലവിൽ രാജ്യത്ത് ഏറ്റവും വേഗത്തിൽ വാക്സിൻ നൽകി വരുന്നത് കേരളത്തിലാണ്. ഏപ്രിൽ 11 വരെ ഏകദേശം 48.25 ലക്ഷം ഡോസുകളാണ് വിതരണം ചെയ്തത്. നിലവിൽ ഒരു ദിവസം ഏകദേശം 2 ലക്ഷം ഡോസാണ് വിതരണം ചെയ്യുന്നത്. ഇത് ഉയർത്തി പ്രതിദിനം ഏകദേശം 3 ലക്ഷം ഡോസ് ആക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിലാണ് 50 ലക്ഷം ഡോസ് വാക്സിൻ അടിയന്തിരമായി കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
Read More » - Top StoriesApril 13, 20210 135
സംസ്ഥാനത്ത് ഇന്ന് മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വരും.നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ സംബന്ധിച്ച ഉത്തരവ് ഇന്നിറങ്ങും. വാര്‍ഡ് തല നിരീക്ഷണം കര്‍ശനമാക്കാനും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി നിരീക്ഷണവും പരിശോധനയും നടത്താനുള്ള നടപടികളും കർശനമാക്കും. പൊതു ചടങ്ങുകളുടെ സമയം രണ്ട് മണിക്കൂര്‍ ആക്കി ചുരുക്കി. അടച്ചിട്ട മുറികളിൽ നടക്കുന്ന പൊതുപരിപാടികൾക്ക് 100 പേര്‍ മാത്രമേ പങ്കെടുക്കാവൂ . തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ 200 ലധികം പേർ പങ്കെടുക്കാൻ അനുവദിക്കില്ല. ഹോട്ടലുകളടക്കമുള്ള കടകള്‍ രാത്രി ഒന്‍പത് മണിക്ക് മുന്‍പ് അടക്കണം. ഹോട്ടലുകളിലെ ഇരിപ്പിടങ്ങളുടെ 50 ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ. ഭക്ഷണം പാഴ്സൽ നൽകുന്നത് പ്രോത്സാഹിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. സംസ്ഥാനത്ത് കോവിഡ് വ്യാപനം തീവ്രമാകുമ്പോള്‍ ഐസിയു കിടക്കകളും വെന്‍റിലേറ്ററുകളും മതിയാകുമോ എന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്. ആശുപത്രികളിലെ സൗകര്യ കുറവ് കൂടി പരിഗണിച്ച് അടിയന്തരമല്ലാത്ത കോവിഡ് ഇതര രോഗികള്‍ ആശുപത്രികളിലേക്ക് വരേണ്ടതില്ലെന്ന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. വാക്സിനേഷനുകള്‍ കൂട്ടുന്നതിനും സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളും.
Read More » - Top StoriesApril 12, 20210 137
കോവിഡ് വ്യാപനം: സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ആൾക്കൂട്ടം കർശനമായി നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനമായത്. വാര്‍ഡ് തല നിരീക്ഷണം കര്‍ശനമാക്കാനും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കാനും തീരുമാനമായിട്ടുണ്ട്. ഹോട്ടലുകളും കടകളും രാത്രി ഒൻപത് മണി വരെയേ പ്രവർത്തിക്കാവൂ. ഹോട്ടലുകളിലെ ഇരിപ്പിടങ്ങളുടെ 50 ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ. ഹോട്ടലുകളിൽനിന്ന് ഭക്ഷണം പാഴ്സൽ നൽകുന്നത് പ്രോത്സാഹിപ്പിക്കണം. വിവാഹ ചടങ്ങുകളിലും പായ്ക്കറ്റ് ഭക്ഷണം നൽകാൻ നിർദ്ദേശിക്കണമെന്നും ഉന്നതതല യോഗത്തിൽ അഭിപ്രായം ഉയർന്നു. ഷോപ്പിങ് ഫെസ്റ്റിവലുകൾ, ഷോപ്പിങ് മാളുകളിൽ നടക്കുന്ന വിൽപ്പന മേളകൾ എന്നിവ നിർത്തിവെക്കാൻ നിർദ്ദേശിക്കും. അടച്ചിട്ട മുറികളിൽ നടക്കുന്ന പൊതുപരിപാടികൾക്ക് 100 പേര്‍ മാത്രമേ പങ്കെടുക്കാവൂ . തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ 200 ലധികം പേർ പങ്കെടുക്കാൻ അനുവദിക്കില്ല. കൂടുതല്‍ പേരെ പങ്കെടുപ്പിക്കണം എങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമായിരിക്കും. പൊതുപരിപാടിക്ക് സദ്യ പാടില്ല. പാക്കറ്റ് ഫുഡിന് മാത്രമേ അനുമതി ഉണ്ടായിരിക്കൂ. പൊതുപരിപാടികളുടെ സമയം രണ്ട് മണിക്കൂറായി നിജപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. വിവാഹ ചടങ്ങുകൾക്കടക്കം ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കും.
Read More »