Month: April 2021

  • Top Stories
    Photo of കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു

    കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു

    കണ്ണൂര്‍ : കെ.എം ഷാജി എംഎല്‍എയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു. വിജിലന്‍സ് പരിശോധനയിൽ  കണ്ണൂരിലെ വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂര്‍ മണലിലെയും വീടുകളില്‍ തിങ്കളാഴ്ച രാവിലെ മുതൽ തുടങ്ങിയ വിജിലന്‍സ് റെയ്ഡ് ഇപ്പോഴും നടക്കുകയാണ് . ഇന്നലെയാണ് ഷാജിക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്തതിന് പിന്നാലെയായിരുന്നു റെയ്ഡ്. കെ എം ഷാജി എംഎല്‍എക്ക് വരവില്‍ കവിഞ്ഞ സ്വത്തുള്ളതായി വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഷാജിയുടെ സ്വത്ത് സമ്പാദനത്തില്‍ വരവിനേക്കാള്‍ 166 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായതായാണ് വിജിലന്‍സ് കണ്ടെത്തല്‍. 2011 മുതൽ 2020 വരെയുള്ള കണക്കാണ് വിജിലൻസ് പരിശോധിച്ചത്. ഈ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

    Read More »
  • News
    Photo of നാളെ മുതല്‍ റമദാന്‍ നോമ്പ്കാലം

    നാളെ മുതല്‍ റമദാന്‍ നോമ്പ്കാലം

    കോഴിക്കോട് : സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പ്കാലം ആരംഭിക്കും. കോഴിക്കോട് കാപ്പാട് തീരത്ത് പിറ കണ്ടതോടെയാണ് നാളെ റംസാന്‍ ഒന്നാണെന്ന് കോഴിക്കോട് വലിയഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ അറിയിച്ചത്. തെക്കന്‍ കേരളത്തിലും റംസാന്‍ വ്രതാരംഭം നാളെയെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി അറിയിച്ചു.

    Read More »
  • Cinema
    Photo of ‘ചെക്കൻ’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

    ‘ചെക്കൻ’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

    കോഴിക്കോട് : മലയാള സിനിമാപ്രേമികൾക്ക്  മനോഹരമായൊരു ഗാനവുമായി നഞ്ചിയമ്മ വീണ്ടുമെത്തുന്നു. മലയാളികൾ ഏറ്റുപാടിയ അയ്യപ്പനും കോശിയും സിനിമയിലെ ‘കലകാത്ത ‘ഗാനത്തിന് ശേഷം മനോഹരമായൊരു  താരാട്ട് പാട്ടുമായാണ് നഞ്ചിയമ്മ വരുന്നത്.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 5692 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 5692 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂര്‍ 320, കൊല്ലം 282, കാസര്‍ഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    Read More »
  • Top Stories
    Photo of രാജ്യസഭ തിരഞ്ഞെടുപ്പ് നിലവിലെ നിയമസഭയുടെ കാലാവധിക്കുളളില്‍ നടത്തണം: ഹൈക്കോടതി

    രാജ്യസഭ തിരഞ്ഞെടുപ്പ് നിലവിലെ നിയമസഭയുടെ കാലാവധിക്കുളളില്‍ നടത്തണം: ഹൈക്കോടതി

    കൊച്ചി : കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് നിലവിലെ നിയമസഭയുടെ കാലാവധിക്കുളളില്‍ നടത്തണമെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവിലൂടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സി.പി.എമ്മും നിയമസഭാ സെക്രട്ടറിയും സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സഭാംഗങ്ങള്‍ക്കാണ് വോട്ടു ചെയ്യാനുളള അവകാശമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പുതിയ നിയമസഭ രൂപീകരിച്ചശേഷം രാജ്യസഭ തിരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന് നിയമോപദേശം ലഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കാലാവധി കഴിഞ്ഞ നിലവിലെ നിയമസഭംഗങ്ങള്‍ വോട്ടുചെയ്യുന്നത് ധാര്‍മ്മികമായി ശരിയല്ലെന്നാണ് നിയമമന്ത്രാലയം അറിയിച്ചതെന്നും കമ്മിഷന്‍ പറഞ്ഞു. എന്നാല്‍ ഈ വാദങ്ങള്‍ ഹൈക്കോടതി തളളി. കേരളത്തില്‍ നിന്നുളള മൂന്ന് രാജ്യസഭാംഗങ്ങളാണ് ഈ മാസം 21ന് വിരമിക്കുന്നത്. നിലവിലെ നിയമസഭാംഗങ്ങളുമായി തിരഞ്ഞെടുപ്പ് നടത്തിയാല്‍ രണ്ട് പേരെ വിജയിപ്പിക്കാന്‍ സി പി എമ്മിന് കഴിയും. നേരത്തെ ഈ നിയമസഭയുടെ കാലാവധിക്കുളളില്‍ തന്നെ വോട്ടെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് മാറ്റിവച്ചതോടെ കാരണം വിശദമാക്കാന്‍ ഹൈക്കോടതി കമ്മിഷനോട് ആവശ്യപ്പെടുകയായിരുന്നു.

    Read More »
  • News
    Photo of കെ.എം.ഷാജി എം.എൽ.എയുടെ വീടുകളിൽ വിജിലന്‍സ് റെയ്ഡ്

    കെ.എം.ഷാജി എം.എൽ.എയുടെ വീടുകളിൽ വിജിലന്‍സ് റെയ്ഡ്

    കോഴിക്കോട് : മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജിയുടെ വീടുകളിൽ വിജിലന്‍സ് റെയ്ഡ്.അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് റെയ്ഡ്.  അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂര്‍ മണലിലെയും വീടുകളിലാണ് വിജിലന്‍സ് റെയ്ഡ് നടത്തുന്നത്. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് കണ്ണൂരില്‍ റെയ്ഡ് നടത്തുന്നത്. ഇന്നലെയാണ് വിജിലന്‍സ് കെ എം ഷാജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കെഎം ഷാജി എംഎല്‍എക്ക് വരവില്‍ കവിഞ്ഞ സ്വത്തുള്ളതായി വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഷാജിയുടെ സ്വത്ത് സന്പാദനത്തില്‍ വരവിനേക്കാള്‍ 166 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായതായാണ് വിജിലന്‍സ് കണ്ടെത്തല്‍. ഷാജിക്കെതിരായി കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഷാജിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 6986 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 6986 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസര്‍ഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    Read More »
  • News
    Photo of പി.ബാലചന്ദ്രൻ അന്തരിച്ചു

    പി.ബാലചന്ദ്രൻ അന്തരിച്ചു

    വൈക്കം : നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രൻ അന്തരിച്ചു. പുലർച്ചെ അഞ്ചുമണിയോടെ വൈക്കത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു. സംസ്കാരം വൈകീട്ട് മൂന്നുമണിക്ക് വൈക്കത്ത് നടക്കും. കഴിഞ്ഞ കുറച്ചുനാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു ബാലചന്ദ്രൻ. മമ്മൂട്ടിയുടെ വണ്‍ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയില്‍ പദ്മനാഭപിള്ളയുടെയും സരസ്വതിഭായിയുടെയും മകനായി ജനിച്ച ബാലചന്ദ്രൻ മലയാള സിനിമയ്ക്കും നാടകമേഖലയ്ക്കും അതുല്യ സംഭാവന നൽകിയ വ്യക്തിത്വമായിരുന്നു . മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാൻ, മായാസീതങ്കം, നാടകോത്സവം എന്ന് തുടങ്ങി നിരവധി നാടകങ്ങൾ രചിച്ചു. ഏകാകി, ലഗോ, തീയറ്റർ തെറാപ്പി, ഒരു മധ്യവേനൽ പ്രണയരാവ്, ഗുഡ് വുമൻ ഓഫ് സെറ്റ്സ്വാൻ തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തു.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 2508 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 2508 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 2508 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 385, എറണാകുളം 278, കണ്ണൂർ 272, മലപ്പുറം 224,  തിരുവനന്തപുരം 212, കാസർഗോഡ് 184, കോട്ടയം 184, തൃശ്ശൂർ 182, കൊല്ലം 158, പത്തനംതിട്ട 111,  പാലക്കാട് 103, ആലപ്പുഴ 75, ഇടുക്കി 71,വയനാട് 69 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    Read More »
Back to top button