News
ആശുപത്രികളിലെ 50% കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്ക് മാറ്റിവെക്കണമെന്ന് സർക്കാർ
തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലെയും 50% കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്ക് മാറ്റിവെക്കണമെന്ന് സർക്കാർ ഉത്തരവിട്ടു. സര്‍ക്കാര്‍, സ്വകാര്യ, സഹകരണ, ഇ.എസ്.ഐ ആശുപത്രികളിലെ 50 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവെക്കണമെന്നാണ് ഉത്തരവ്.
പകുതി കിടക്കകളുടെ ചുമതല ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. കൊവിഡ് സാഹചര്യം നേരിടാന്‍ അസാധാരണ നടപടികള്‍ ആവശ്യമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.