Top Stories
ആശുപത്രിയിൽ തീപ്പിടിത്തം ;18 കോവിഡ് രോഗികൾക്ക് ദാരുണാന്ത്യം
അഹമ്മദാബാദ് : ഗുജറാത്തിലെ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ 18 കോവിഡ് രോഗികൾക്ക് ദാരുണാന്ത്യം. 50 ഓളം രോഗികളെ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും രക്ഷപ്പെടുത്തി. ശനിയാഴ്ച പുലർച്ച ഒരു മണിയോടെ ഭറൂച്ചിലുള്ള ആശുപത്രിയിലാണ് അപകടം നടന്നത്. ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.
കോവിഡ് വാർഡിൽ ചികിത്സയിലായിരുന്ന രോഗികളാണ് പൊള്ളലേറ്റും പുകശ്വസിച്ചും മരിച്ചത്. ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കാനായെങ്കിലും 18 ഓളം പേർ അപ്പോഴേക്കും മരിച്ചിരുന്നു. രക്ഷപ്പെടുത്തിയ 50 ഓളം രോഗികളെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.