Top Stories
രാജ്യത്ത് 4 ലക്ഷം കടന്ന് പ്രതിദിന കോവിഡ് രോഗികൾ
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം. ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,01,933 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഒമ്പത് ദിവസം കൊണ്ടാണ് പ്രതിദിന കൊവിഡ് നിരക്ക് മൂന്ന് ലക്ഷത്തില്‍ നിന്ന് നാല് ലക്ഷമായത്. ഏപ്രില്‍ മാസത്തില്‍ മാത്രം 65 ലക്ഷം കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 32,68,710 ആയി. 24 ണിക്കൂറിനുള്ളില്‍ രാജ്യത്ത് 3523 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.