News
എന്‍ഡിഎ രണ്ടിടത്ത് ലീഡ് ചെയ്യുന്നു
തിരുവനന്തപുരം : വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ഡിഎ രണ്ടിടത്ത് ലീഡ് ചെയ്യുന്നു. പാലക്കാട് ഇ ശ്രീധരനും നേമത്ത് കുമ്മനം രാജശേഖരനുമാണ് ലീഡ് ചെയ്യുന്നത്. നേമത്ത് തുടക്കത്തില്‍ ലീഡ് നില മാറിമറിഞ്ഞെങ്കിലും പിന്നീട് കുമ്മനം രാജശേഖരന്‍ ലീഡ് ഉയര്‍ത്തുകയായിരുന്നു. പോസ്റ്റ്ല്‍ ബാലറ്റില്‍ തുടങ്ങിയ ലീഡ് വോട്ടിങ് യന്ത്രം എണ്ണിത്തുടങ്ങിയപ്പോഴും കുമ്മനം നിലനിര്‍ത്തി.
പാലക്കാട് തുടക്കം തൊട്ടേ ഇ ശ്രീധരന്‍ മുന്നിലാണ്. വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ശ്രീധരന്റെ ലീഡ് ആയിരം കടന്നു. സംസ്ഥാനത്ത് ബിജെപി ഏറ്റവും വിജയ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലങ്ങളാണ് നേമവും പാലക്കാടും.