Top Stories
കെ ടി ജലീലിന് വിജയം
മലപ്പുറം : തവനൂരിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ടി ജലീലിന് വിജയം. 2564 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫിന്റെ ഫിറോസ് കുന്നംപറമ്പിലിനെയാണ് പരാജയപ്പെടുത്തിയത്. അവസാന നിമിഷം വരെ അത്യന്തം ആവേശം നിറഞ്ഞ പോരാട്ടമായിരുന്നു തവനൂരിലേത്. കഴിഞ്ഞതവണ 17064 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ ടി ജലീല്‍ ജയിച്ചത്.
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ലീഡ് നില മാറി മറിയുന്നതാണ് കണ്ടത്. ഒരു ഘട്ടത്തില്‍ ഫിറോസ് കുന്നംപറമ്ബില്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് വരെ പ്രതീതി ജനിപ്പിച്ചിരുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണക്കടത്ത് കേസ് ഉള്‍പ്പെടെ നിരവധി വിവാദങ്ങള്‍ ജലീലിനെതിരെ ഉയര്‍ന്നുവന്നിരുന്നു. ഒടുവിൽ ലോകായുക്തയുടെ വിധി മൂലം മന്ത്രിസഭയിൽ നിന്ന് രാജി വയ്ക്കുകയും ചെയ്തിരുന്നു.