Top Stories
കോന്നിയിൽ ബിജെപി അധ്യക്ഷൻ തോറ്റു
പത്തനംതിട്ട : കോന്നിയിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ തോറ്റു. സിറ്റിംഗ് എംഎൽഎ കെയു ജെനീഷ് കുമാറിനോടാണ് സുരേന്ദ്രൻ തോറ്റത്. മഞ്ചേശ്വരവും കൊന്നിയുമുൾപ്പെടെ രണ്ട് മണ്ഡലങ്ങളിലാണ് സുരേന്ദ്രൻ മത്സരിച്ചത്. ഹെലികോപ്റ്ററിൽ സഞ്ചരിച്ചാണ് രണ്ട് മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ സുരേന്ദ്രൻ നടത്തിയത്.
മഞ്ചേശ്വരത്ത് തുടക്കം മുതൽ തന്നെ സുരേന്ദ്രൻ പിന്നിലാണ്. നിലവിൽ ഒരു മണ്ഡലങ്ങളിലും ബിജെപി ലീഡ് ചെയ്യുന്നില്ല. ബിജെപി സംസ്ഥാന അധ്യക്ഷനായി സുരേന്ദ്രൻ നേതൃത്വം നൽകുന്ന തിരഞ്ഞെടുപ്പ് എന്ന നിലയിൽ വിജയ പരാജയങ്ങൾ സുരേന്ദ്രന് നിർണ്ണായകമാണ്.