Top Stories
താനൂരില്‍ പികെ ഫിറോസ് തോറ്റു
മലപ്പുറം : താനൂരില്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന് തോല്‍വി. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായ വി അബ്ദുറഹിമാനാണ് 700 വോട്ടുകള്‍ക്ക് പി കെ ഫിറോസിനെ തോല്‍പ്പിച്ചത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ പികെ ഫിറോസ് ആയിരുന്നു മുന്നില്‍. എന്നാല്‍ അവസാന റൗണ്ടുകളില്‍ ലീഡ് പിടിച്ചെടുത്ത് ഫോട്ടോ ഫിനിഷില്‍ അബ്ദുറഹിമാന്‍ ഫിറോസിനെ തോല്‍പ്പിക്കുകയായിരുന്നു.
മണ്ഡലം പിടിച്ചെടുക്കാനാണ് ലീഗ് നേതൃത്വം പികെ ഫിറോസിനെ താനൂരില്‍ രംഗത്തിറക്കിയത്. എന്നാല്‍ യുഡിഎഫിന്റെ പ്രതീക്ഷകള്‍ എല്ലാം കാറ്റില്‍ പറത്തി യുവനേതാവിനെ തോല്‍പ്പിച്ച് എല്‍ഡിഎഫിന്റെ അബ്ദുറഹിമാന്‍ താനൂര്‍ നിലനിര്‍ത്തുകയായിരുന്നു.