Top Stories

പാലായിൽ മാണി സി കാപ്പന് വൻ മുന്നേറ്റം

തിരുവനന്തപുരം : കേരള കോൺഗ്രസിന്റെ അഭിമാന പോരാട്ടം നടക്കുന്ന പാലായിൽ മാണി സി കാപ്പൻ അയ്യായിരത്തിലധികം വോട്ടുകൾക്ക് മുന്നിൽ. തൃപ്പൂണിത്തുറയില്‍ സിറ്റിങ് എംഎല്‍എയായ എം സ്വരാജിനെ തോല്‍പ്പിച്ച്‌ മണ്ഡലം തിരിച്ചുപിടിക്കാന്‍ വീണ്ടും രംഗത്തിറങ്ങിയ കോണ്‍ഗ്രസ് നേതാവ് കെ ബാബുവാണ് മുന്നിട്ടുനില്‍ക്കുന്നത്.

പട്ടാമ്പിയില്‍ കോണ്‍ഗ്രസിന്റെ റിയാസ് മുക്കോളിയാണ് മുന്നിട്ട് നില്‍ക്കുന്നത്. തൃത്താലയില്‍ എം ബി രാജേഷാണ് മുന്നിട്ടുനില്‍ക്കുന്നത്. മണ്ഡലം നിലനിര്‍ത്താന്‍ ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കുന്ന വി ടി ബല്‍റാമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.

വടക്കാഞ്ചേരിയില്‍ എല്‍ഡിഎഫിന്റെ സേവ്യര്‍ ചിറ്റിലപ്പിള്ളിയാണ് മുന്നിട്ട് നില്‍ക്കുന്നത്. സിറ്റിങ് എംഎല്‍എ അനില്‍ അക്കരെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ രമ മുന്നേറുന്നു. മലപ്പുറത്ത് നാലിടത്ത് എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുകയാണ്. എന്നാൽ കെ ടി ജലീല്‍ തവന്നൂരില്‍ പിന്നിലാണ്. വയനാട്ടില്‍ മൂന്നിടത്തും യുഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്.

വോട്ടെണ്ണൽ രണ്ടമണിക്കൂറിലേക്ക് കടക്കുമ്പോള്‍ എന്‍ഡിഎ രണ്ടിടത്താണ് ലീഡ് ചെയ്യുന്നത്. പാലക്കാട്, നേമം എന്നിവിടങ്ങളിലാണ് എന്‍ഡിഎ മുന്നിട്ടുനില്‍ക്കുന്നത്. പാലക്കാട് ഇ ശ്രീധരനും നേമത്ത് കുമ്മനവുമാണ് ലീഡ് ഉയര്‍ത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button