Top Stories
അരൂരിൽ പിന്നണി ഗായിക ദലീമ വിജയിച്ചു
കൊച്ചി : അരൂരില്‍ കോണ്‍ഗ്രസിന്റെ ശക്തമായ സ്ത്രീ സ്ഥാനാര്‍ഥിയും സിറ്റിങ് എം.എല്‍.എയുമായ ഷാനിമോള്‍ ഉസ്മാനെ പരാജയപ്പെടുത്തി പിന്നണി ഗായിക ദലീമ വിജയിച്ചു. 5,091 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ദലീമ വിജയിച്ചത്. ഇടത് കോട്ടയാണെങ്കിലും ഇടയ്ക്കൊന്ന് കൈവിട്ട മണ്ഡലം ഇതോടെ എല്‍.ഡി.എഫ് തിരിച്ചു പിടിച്ചു.
2006 ല്‍ ഗൗരിയമ്മയെ തോല്‍പ്പിച്ച് എ.എം. ആരിഫ് മണ്ഡലം പിടിച്ചതോടെയാണ് അരൂര്‍ ഇടത് കോട്ടയായത്. 2019ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലം കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാന്‍ ഇടതില്‍ നിന്നും പിടിച്ചെടുത്തു. യു.ഡി.എഫിന്റെ മുന്‍ നിര വനിത സ്ഥാനാര്‍ഥിയായ ഷാനിമോളിൽ നിന്നാണ് ദലീമ കന്നിയങ്കത്തില്‍ തന്നെ മണ്ഡലം വീണ്ടും ഇടത്തേക്ക് ചേര്‍ത്തത്.