എല്‍ഡിഎഫ് 73 യുഡിഎഫ് 55
കൊല്ലം : കുണ്ടറയില്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയെ പിന്നിലാക്കി യു ഡി എഫിന്റെ പി സി വിഷ്ണുനാഥ് ലീഡ് ചെയ്യുന്നു. നേമം മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ മുന്നിലാണ്. പാലാ മണ്ഡലത്തില്‍ മാണി സി കാപ്പൻ ലീഡ് ചെയ്യുന്നു.
വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്ത് മുന്നില്‍. പൂഞ്ഞാറില്‍ എല്‍ ഡി എഫ് മുന്നേറുന്നു. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി മുന്നില്‍. കൊല്ലത്ത് യു ഡി എഫിന് ലീഡ്. ആറ്റിങ്ങല്‍ എല്‍ ഡി എഫിന് ലീഡ്. കോഴിക്കോട് നോര്‍ത്തില്‍ എല്‍ ഡൈ ഫൈന് ലീഡ്. കരുനാഗപ്പള്ളിയില്‍ യു ഡി എഫ് മുന്നില്‍. നേമത്ത് മാത്രമാണ് എന്‍ ഡി എ ലീഡ് ചെയ്യുന്നത്.
വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്ബോള്‍ എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നു. 73 സീറ്റുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. യുഡിഎഫ് 55 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.