Top Stories
കരുനാഗപ്പള്ളിയില്‍ സിആർ മഹേഷ് വിജയിച്ചു
കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സിആര്‍ മഹേഷ് വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആര്‍ രാമചന്ദ്രനെതിരെ 14,674 വോട്ടുകൾക്കാണ് സി.ആർ. മഹേഷിന്റെ ജയം. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയത് മുന്നിൽ കൃത്യമായ മഹേഷ് കൃത്യമായ ലീഡ് നിലനിർത്തിയിരുന്നു.
ഇത്തവണ ഏറെ ശ്രദ്ധേമായ മത്സരം നടന്ന മണ്ഡലങ്ങളില്‍ ഒന്നായിരുന്നു കരുനാഗപ്പള്ളി. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആര്‍ രാമചന്ദ്രന് 69,902 വോട്ടുകളാണ് ലഭിച്ചത്. രണ്ടാമതെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സിആര്‍ മഹേഷിന് 68,143 വോട്ടുകളും ലഭിച്ചു.