Top Stories
തിരുവനന്തപുരം സെന്‍ട്രലില്‍ എൽഡിഎഫിന് അട്ടിമറി വിജയം
തിരുവനന്തപുരം : സെക്രട്ടറിയേറ്റ് ഉള്‍പ്പെടുന്ന തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്ഥാനാര്‍ത്ഥി ആന്റണി രാജുവിന് അട്ടിമറി വിജയം. കാലാകാലങ്ങളായി ഐക്യജനാധിപത്യ മുന്നണിയെ മാത്രം വിജയിപ്പിച്ച മണ്ഡലത്തിലാണ് ഇടതുമുന്നണിയുടെ ജയം.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎസ് ശിവകുമാറാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ചത്. സിറ്റിങ് എംഎല്‍എ കൂടിയായിരുന്നു ഇദ്ദേഹം. ബിജെപി സ്ഥാനാര്‍ത്ഥിയായി നടന്‍ ജി കൃഷ്ണകുമാര്‍ മത്സരിച്ച മണ്ഡലത്തില്‍ ഇടതുമുന്നണിയുടേത് അപ്രതീക്ഷിത വിജയമായിരുന്നു.