Top Stories
ധര്മ്മജന് ബോള്‍ഗാട്ടി തോറ്റു
കോഴിക്കോട് : ബാലുശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം സച്ചിന്‍ദേവ് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിനിമാതാരവുമായ ധര്മ്മജന് ബോള്‍ഗാട്ടിയെയാണ് സച്ചിന്‍ദേവ് പരാജയപ്പെടുത്തിയത്. 20223 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സച്ചിന്‍ദേവ് വിജയിച്ചത്.
ഇടതുപക്ഷത്തിന്റെ ഉറച്ചമണ്ഡലമായ ബാലുശേരിയില്‍ ധര്മ്മജന് ബോള്‍ഗാട്ടിയെ നിര്‍ത്തി മണ്ഡലം പിടിക്കാനായിരുന്നു യുഡിഎഫിന്റെ തന്ത്രം. കഴിഞ്ഞ രണ്ടുതവണയും സിപിഎം നേതാവായിരുന്ന പുരുഷന് കടലുണ്ടിയായിരുന്നു മണ്ഡലത്തെ പ്രതിനിധാനം ചെയ്തത്.