Top Stories
പാലായിൽ മാണി സി കാപ്പൻ വിജയം ഉറപ്പിച്ചു
കൊച്ചി : കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തിന് ശേഷം രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പാലാ മണ്ഡലത്തില്‍ മാണി സി കാപ്പൻ വിജയം ഉറപ്പിച്ചു. പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജോസ് കെ മാണിയെ പിന്നിലാക്കി മാണി സി കാപ്പൻ മുന്നിട്ട് നിക്കുന്നത്.
പാലായിലെ എൽഡിഎഫ് കേന്ദ്രങ്ങളിൽ പോലും മാണി സി കാപ്പന് വൻ മുന്നേറ്റമാണ് ഉണ്ടാകുന്നത്. ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജോസ് കെ. മാണി ആദ്യം മുന്നിട്ട് നിന്നെങ്കിലും മാണി സി. കാപ്പന് പിന്നീടത് തിരിച്ചുപിടിച്ചു. എല്‍ഡിഎഫിന് സ്വാധീനമുണ്ടായിരുന്ന സ്ഥലങ്ങളിലും മാണി സി. കാപ്പനാണ് ആധിപത്യം.