Top Stories
പാലായുടെ ചങ്കായി മാണി സി കാപ്പൻ
കോട്ടയം : പാലായിൽ രണ്ടാം തവണയും മാണി സി കാപ്പൻ വിജയിച്ചു. 13000 ലേറെ വോട്ടുകൾക്കാണ് കാപ്പന്റെ വിജയം. ജോസ് കെ മാണിയായിരുന്നു എതിർ സ്ഥാനാർത്ഥി.
കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തോടെ ശ്രദ്ധയാകർഷിച്ച മണ്ഡലമായിരുന്നു പാലാ. എൻസിപി എംഎൽഎ ആയി എൽഡിഎഫിനൊപ്പം നിന്ന കാപ്പൻ പാലായിൽ സീറ്റ് നൽകാത്തത്തിനെ തുടർന്നാണ് എൻസിപിയും മുന്നണിയും വിട്ട് യുഡിഎഫിലേക്ക് പോയത്.