വടകരയില്‍ കെ.കെ രമയുടെ മുന്നേറ്റം
കൊച്ചി : വോട്ടെണ്ണല്‍ ആരംഭിച്ചത് മുതൽ വ്യക്തമായ ഭൂരിപക്ഷം നേടിക്കൊണ്ട് വടകരയില്‍ കെ.കെ. രമ മുന്നിട്ട് നില്‍ക്കുകയാണ്. നാലായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് കെ.കെ. രമ മുന്നിട്ട് നില്‍ക്കുന്നത്.
യുഡിഎഫ് പിന്തുണയില്‍ ആര്‍എംപിക്ക് വേണ്ടി മത്സരിക്കുന്ന കെ.കെ. രമ ഇത് രണ്ടാം തവണയാണ് വടകരയില്‍ നിന്ന് ജനവിധി തേടുന്നത്. ഒരു തവണ പാര്‍ലമെന്റിലേക്കും മത്സരിച്ചിട്ടുണ്ട്. ഈ മത്സരങ്ങളില്‍ രണ്ടാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് രമ വടകരയില്‍ മുന്നേറുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനാണ് രണ്ടാം സ്ഥാനത്തുള്ളത്.
പാലായിൽ മാണി സി കാപ്പൻ അയ്യായിരത്തിലധികം വോട്ടുകൾക്ക് മുന്നിൽ. സിറ്റിങ് എംഎല്‍എയായ എം സ്വരാജിനെ പിന്നിലാക്കി കോണ്‍ഗ്രസ് നേതാവ് കെ ബാബുവാണ് മുന്നിട്ടുനില്‍ക്കുന്നത്. തൃത്താലയില്‍ എം ബി രാജേഷാണ് മുന്നിട്ടുനില്‍ക്കുന്നത്. പട്ടാമ്പിയില്‍ കോണ്‍ഗ്രസിന്റെ റിയാസ് മുക്കോളിയാണ് മുന്നിട്ട് നില്‍ക്കുന്നത്. മണ്ഡലം നിലനിര്‍ത്താന്‍ ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കുന്ന വി ടി ബല്‍റാമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. കെ ടി ജലീല്‍ തവന്നൂരില്‍ പിന്നിലാണ്. പാലക്കാട് ഇ ശ്രീധരനും നേമത്ത് കുമ്മനവുമാണ് ലീഡ് ഉയര്‍ത്തുന്നത്.
വോട്ടെണ്ണൽ രണ്ടമണിക്കൂറിലേക്ക് കടക്കുമ്പോള്‍ 94 ഇടത്ത് എൽഡിഎഫും 44 ഇടത്ത് യുഡിഎഫും 2 ഇടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു.