എല്‍ഡിഎഫ് മുന്നേറ്റം
തിരുവനന്തപുരം : വോട്ടെണ്ണിത്തുടങ്ങി ആദ്യ ഒരു മണിക്കൂറില്‍ ലീഡ് നില ഉയര്‍ത്തി എല്‍ഡിഎഫ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ഉണ്ടായ മുന്നേറ്റം വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങിയപ്പോഴും എല്‍ഡിഎഫ് നിലനിര്‍ത്തുന്ന കാഴ്ചയാണ് ദൃശ്യമായത്. 82 ഇടത്താണ് എല്‍ഡിഎഫ് ലീഡ് നില ഉയര്‍ത്തിയത്. 56 ഇടത്ത് ശക്തമായ പോരാട്ടമാണ് യുഡിഎഫ് കാഴ്ച വെയ്ക്കുന്നത്.
ആലപ്പുഴയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട് ഒഴിച്ച് ബാക്കിയെല്ലായിടത്തും എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. ലീഗ് കോട്ടായ മലപ്പുറത്ത് നാലിടത്താണ് എല്‍ഡിഎഎഫ് മുന്നിട്ടുനില്‍ക്കുന്നത്. മങ്കട, പെരിന്തല്‍മണ്ണ, മഞ്ചേരി, തിരൂരങ്ങാടി എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. വയനാട്ടില്‍ രണ്ടിടത്ത് യുഡിഎഫാണ് മുന്നില്‍ നില്‍ക്കുന്നത്.
കണ്ണൂരിലും തിരുവനന്തപുരത്തും എല്‍ഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്. കണ്ണൂരില്‍ ഇരിക്കൂറിലും കണ്ണൂര്‍ മണ്ഡലത്തിലും മാത്രമാണ് യുഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. ഇടുക്കിയില്‍ യുഡിഎഫാണ് മുന്നില്‍. മന്ത്രി എം എം മണി മത്സരിക്കുന്ന ഉടുമ്പന്‍ചോലയിലും റോഷി അഗസ്റ്റിന് മത്സരിക്കുന്ന ഇടുക്കിയിലുമാണ് എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. കാസര്‍കോടും, വയനാടും എറണാകുളത്തും യുഡിഎഫാണ് മുന്നില്‍.