News
സംസ്ഥാനത്ത് ഇടത് തരംഗം; 92 മണ്ഡലങ്ങളിൽ മുന്നേറ്റം
തിരുവനന്തപുരം : വോട്ടെണ്ണല്‍ തുടങ്ങി മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ എല്‍ഡിഎഫിന് മുന്‍തൂക്കം. 92 മണ്ഡലങ്ങളിലാണ് ഇടത്പക്ഷം മുന്നിട്ട് നില്‍ക്കുന്നത്. 45 മണ്ഡലങ്ങളിലാണ് യുഡിഎഫ് മുന്നേറുന്നത്. 3 മണ്ഡലങ്ങളിൽ എൻഡിഎ യും മുന്നിട്ട് നിൽക്കുന്നു. തൃശൂര്‍, പാലക്കാട്, നേമം എന്നീ മണ്ഡലങ്ങളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്.
ഏഴ് ജില്ലകളില്‍ എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. ആലപ്പുഴയില്‍ ഹരിപ്പാട് ഒഴികെയുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫാണ് മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ മലപ്പുറത്ത് നാലിടങ്ങില്‍ മാത്രമാണ് എല്‍ഡിഎഫിന് മുന്നിട്ട് നില്‍ക്കാനായത്. മറ്റ് മണ്ഡലങ്ങളില്‍ യുഡിഎഫിനാണ് മുന്‍തൂക്കം.വയനാട്ടിലും യുഡിഎഫിനാണ് ലീഡ്.