Top Stories
മുന്‍ മന്ത്രി ആര്. ബാലകൃഷ്ണപിള്ള അന്തരിച്ചു
കൊട്ടാരക്കര : മുന്നോക്ക വികസന കോര്പറേഷന് ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്. ബാലകൃഷ്ണപിള്ള അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.86 വയസ്സായിരുന്നു.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ബാലകൃഷ്ണ പിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു.
കേരള കോണ്‍ഗ്രസ് സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. കേരള കോണ്‍ഗ്രസ് ബി ചെയര്മാന് കൂടിയായിരുന്നു അദ്ദേഹം. 1906 ല്‍ ഇരുപത്തിയഞ്ചാം വയസില്‍ നിയമസഭയിലെത്തി.എക്സൈസ്, ഗതാഗതം, വൈദ്യുതി വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.
1935 മാര്‍ച്ച് എട്ടിന് കൊല്ലം കൊട്ടാരക്കരയില്‍ കീഴൂട്ട് രാമന് പിള്ള- കാര്‍ത്ത്യായനിയമ്മ ദമ്ബതികളുടെ മകനായാണ് ജനനം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ സജീവ രാഷ്ട്രീയപ്രവര്‍ത്തകനായി മാറിയ ബാലകൃഷ്ണപ്പിള്ള ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. 1964ല്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായി.
ഭാര്യ ആര്. വത്സല നേരത്തെ മരിച്ചു. മക്കള്‍: മുന്‍ മന്ത്രിയും ചലച്ചിത്രതാരവും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാര്‍, ഉഷ മോഹന്‍ദാസ്, ബിന്ദു ബാലകൃഷ്ണന്. മരുമക്കള്‍: ബിന്ദു ഗണേഷ് കുമാര്‍, മോഹന്‍ദാസ്, പി. ബാലകൃഷ്ണന്.