അവശ്യ മരുന്നുകള്‍ വാങ്ങാൻ പോലീസിനെ വിളിക്കാം
കൊച്ചി : സംസ്ഥാനത്ത് ലോക്ക് ഡൌൺ നിലവിൽ വന്ന സാഹചര്യത്തിൽ വീടുകളില്‍ ഒറ്റയ്ക്ക് കഴിയുന്ന പ്രായമായവര്‍ക്ക് സഹായവുമായി ഹൈവേ പോലീസ്. അവശ്യ മരുന്നുകള്‍ വാങ്ങാൻ ബുദ്ധിമുട്ടുന്നവര്‍ക്ക് 112 ല്‍ വിളിച്ച് സഹായം ആവശ്യപ്പെട്ടാല്‍ ഹൈവേ പൊലീസ് നേരിട്ട് വീടുകളില്‍ എത്തി മരുന്നു നല്‍കും.
മരുന്നിന്റെ വിവരങ്ങള്‍ വാട്സ്‌ആപ്പ് വഴി അറിയിച്ചാല്‍ മതിയാകും. ഗ്രാമപ്രദേശങ്ങളിലും പൊലീസ് മരുന്ന് എത്തിക്കുമെന്ന് നോഡല്‍ ഓഫീസര്‍ ഹര്‍ഷിത അട്ടല്ലൂരി വ്യക്തമാക്കി. വീടുകളില്‍ ഒറ്റയ്ക്ക് കഴിയുന്ന പ്രായമായവര്‍ക്ക് ഇത് സഹായമാകും.
സംസ്ഥാനത്ത് 9 ദിവസത്തെ ലോക്ക്ഡൗണ്‍ ഇന്നു മുതലാണ് നിലവില്‍ വന്നത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇളവുകളുള്ളത്. പൊതുഗതാഗതമുണ്ടാവില്ല. എല്ലാതരത്തിലുള്ള കൂട്ടംചേരലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ജില്ലകളുടെ അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ തീര്‍ത്തു. സ്വകാര്യ വാഹനങ്ങളിലുള്ള യാത്രക്കാരെ പരിശോധിച്ചശേഷമേ കടത്തിവിടൂ. റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളില്‍നിന്നുവരുന്ന വാഹനങ്ങളെ കടത്തിവിടും.