Top Stories

രാജ്യത്ത് രണ്ടാം ദിവസവും കോവിഡ് മരണം നാലായിരത്തിന് മുകളിൽ

ന്യൂഡൽഹി : രാജ്യത്ത് തുടർച്ചയായി നാലാം ദിവസവും പ്രതിദിനരോഗികളുടെ എണ്ണം നാല് ലക്ഷത്തിന് മുകളിൽ. 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 4,03,738 പുതിയ കോവിഡ് കേസുകൾ. 37,36,648 സജീവരോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,22,96,414 ആയി.

24 മണിക്കൂറിനിടെ രാജ്യത്ത് 4,092 പേർ  കോവിഡ് മൂലം മരിച്ചു. തുടർച്ചയായി രണ്ടാം ദിവസമാണ് രാജ്യത്ത് മരണസംഖ്യ നാലായിരത്തിന് മുകളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടെ 2,42,362 പേർ ഇതുവരെ വൈറസ്ബാധ മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

3,86,444 പേർ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടി. 1,83,17,404 പേർ രാജ്യത്ത് ഇതു വരെ രോഗമുക്തരായി. 16,94,39,663 പേർ ഇതു വരെ വാക്സിൻ സ്വീകരിച്ചു. വാക്സിന്റെ ലഭ്യതക്കുറവ് പലയിടങ്ങളിലും വാക്സിൻ വിതരണം മന്ദഗതിയിലാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button