Top Stories
കോവിഡ് ബാധിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു
കൊച്ചി : കോവിഡ് ബാധിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു. മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് (42) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കോവിഡ് ബാധിതനായ ശേഷം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം.
കോവിഡ് കാലത്ത് റിപ്പോർട്ടിങിൽ സജീവ സാന്നിധ്യമായിരുന്നു വിപിൻ ചന്ദ്. കോവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് രണ്ടാഴ്ചയിലേറെയായി വിപിൻ ചികിത്സയിൽ കഴിയുകയായിരുന്നു.
പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയായ വിപിൻ ചന്ദ് പാലപ്പുറത്ത് ചന്ദ്രന്റെ മകനാണ്. ഭാര്യ: ശ്രീദേവി. മകൻ: മഹേശ്വർ.