Top Stories
രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ കുറവ്; ഇന്ന് 3.66 ലക്ഷം രോഗികൾ
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. 3,66,161 പേര്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 3,754 പേര്‍ 24 മണിക്കൂറിനിടെ കോവിഡ് മൂലം മരിച്ചു. 37,45,237 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്.
2,26,62,575 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത്. ഇതില്‍ 1,86,71,222 പേര്‍ രോഗമുക്തരായി. ഇന്നലെ 3,53,818 പേരാണ് രോഗമുക്തി നേടിയത്. 2,46,116 പേർ ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചു.
ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 17,01,76,603 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.