Top Stories

24 മണിക്കൂറിനുള്ളിൽ 3.26 ലക്ഷം കോവിഡ് രോഗികൾ

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെയും മൂന്ന് ലക്ഷത്തിലധികം കോവിഡ് രോഗികള്‍. ഇന്നലെ 3,26,098 പേര്‍ക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ ആകെ എണ്ണം 2,43,72,907 ആയി. നിലവില്‍ 36,73,802 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

24 മണിക്കൂറിനിടെ 3,890 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ മരണസംഖ്യ 2,66,207 ആയി ഉയ‌ര്‍ന്നു. 3,53,299 പേര്‍ രോ​ഗമുക്തരായി. ഇതുവരെ 2,04,32,898 പേര്‍ രാജ്യത്ത് കോവിഡ്  രോഗമുക്തരായി.

മെയ് 14 വരെയുള്ള ഐസിഎംആര്‍ കണക്കനുസരിച്ച്‌ രാജ്യത്താകെ 31,30,17,193 സാംപിളുകളാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. ഇതില്‍ 16,93,093 പരിശോധനകള്‍ ഇന്നലെയാണ് നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button