News
ലക്ഷദ്വീപ് ബോട്ടപകടത്തില്‍ കാണാതായ എട്ടുപേരെ കണ്ടെത്തി
കൊച്ചി : ലക്ഷദ്വീപ് ബോട്ടപകടത്തില്‍ കാണാതായ ഒന്‍പത് മത്സ്യത്തൊഴിലാളികളില്‍ എട്ടുപേരെ കണ്ടെത്തി. കടമത്ത് ദ്വീപിലാണ് ഇവരെ കണ്ടെത്തിയത്. ബോട്ട് മുങ്ങിയതോടെ ദ്വീപിലെ ഒറ്റപ്പെട്ട സ്ഥലത്ത് ഇവര്‍ നീന്തി കയറുകയായിരുന്നു.
കോസ്റ്റ്ഗാര്‍ഡ് കപ്പലില്‍ ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
ബോട്ടിലുണ്ടായിരുന്ന ഒരാളെ കുറിച്ച് വിവരമില്ലെന്ന് തീരസംരക്ഷണ സേന അറിയിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് തമിഴ്നാടില്‍ നിന്നുള്ള ആണ്ടവന് തുണൈ എന്ന ബോട്ട് ബിത്ര ദ്വീപിന് സമീപം മുങ്ങിയത്. തമിഴ്നാട് നാഗപട്ടണം സ്വദേശികളായ ഏഴ് പേരും രണ്ട് ഉത്തരേന്ത്യക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്.