News
കടലില്‍പോയി കാണാതായ ബോട്ട് കണ്ടെത്തി
കോഴിക്കോട് : ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിന് കടലില്‍പോയി കാണാതായ ബോട്ട് കണ്ടെത്തി. 15 തൊഴിലാളികളും സുരക്ഷിതരാണെന്നാണ് വിവരം. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ന്യൂ മംഗളൂരുവിനു സമീപം നങ്കൂരമിട്ട നിലയിലാണ് ബോട്ട്. കാലാവസ്ഥ അനുകൂലമായാല്‍ കരയ്ക്കെത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ബേപ്പൂരില്‍നിന്നു കഴിഞ്ഞ അഞ്ചിന് മത്സ്യ ബന്ധനത്തിനു പോയ അജ്മീര്‍ ഷാ ബോട്ടാണ് ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കാണാതായത്. ബേപ്പൂര്‍ സ്വദേശി സബീഷിന്റെ ഉടമസ്ഥതയിലുള്ള ബോട്ടില്‍ 15 അതിഥി തൊഴിലാളികളുണ്ട്. ന്യൂനമര്‍ദത്തെ തുടര്‍ന്നുള്ള കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചപ്പോള്‍ ഇവര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചില്ല.