News
മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി
കോഴിക്കോട് : ബേപ്പൂരിൽനിന്ന് 15 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി. മേയ് അഞ്ചിന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടാണ് കാണാതായത്. അജ്മീര്‍ഷ എന്ന ബോട്ടില്‍ 15 പേരാണുള്ളത്. കെ.പി ഷംസു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.
അതേ സമയം ലക്ഷദ്വീപ് ബോട്ടപകടത്തില്‍ കാണാതായ 9 മത്സ്യ ബന്ധന തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.കോസ്റ്റ്ഗാഡിനൊപ്പം നാവിക സേനയും തെരച്ചില്‍ തുടങ്ങി.രക്ഷപ്രവര്‍ത്തനത്തിനായി കൊച്ചിയില്‍ നിന്ന് പുറപ്പെട്ട കോസ്റ്റ്ഗാഡിന്‍റെ കപ്പല്‍ ലക്ഷദ്വീപിലെത്തി.
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് തമിഴ്നാടില്‍ നിന്നുള്ള ആണ്ടവന്‍ തുണൈ എന്ന ബോട്ട് ബിത്ര ദ്വീപിന് സമീപം മുങ്ങിയത്. തമിഴ്നാട് നാഗപട്ടണം സ്വദേശികളായ 7 പേരും 2 ഉത്തരേന്ത്യക്കാരെയുമാണ് കാണാതായത്.