Top Stories
കോവിഡ് ബാധിച്ചയാളിന്റെ മൃതദേഹം മാറി നൽകി
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ചയാളിന്റെ മൃതദേഹം മാറി നൽകി. കുന്നമംഗലം സ്വദേശിയായ സുന്ദരത്തിന്റെ ( 65) മൃതദേഹത്തിന് പകരം കൊവിഡ് മൂലം മരിച്ച കക്കോടി മോരിക്കര സ്വദേശി കൗസല്യയുടെ മൃതദേഹമാണ് നൽകിയത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുതദേഹം അടങ്ങിയ പെട്ടി തുറക്കാതെ ബന്ധുക്കൾ സംസ്കാരം നടത്തിയ ശേഷമാണ് സംഭവം അറിയുന്നത്. സുന്ദരത്തിന്റെ മുതദേഹം നാളെ വാങ്ങിയ ശേഷം സംസ്കരിക്കുമെന്ന് ബന്ധുക്കൾ പറയുന്നു. മൃതദേഹം സ്വന്തം ചെലവില്‍ നാളെ സംസ്കരിക്കാന്‍ ഏര്‍പ്പാട് ചെയ്യാമെന്നും ആരോഗ്യ വകുപ്പും ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കി.