Top Stories

18 വയസ്സിന് മുകളിലുള്ളവര്‍ക്ക്‌ കൊവിഡ് വാക്സിൻ ഇന്ന് മുതൽ

തിരുവനന്തപുരം : സംസ്ഥാനത്ത് പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിനേഷന്‍ ഇന്ന് തുടങ്ങും. ഹൃദ്രോഗമുള്‍പ്പടെ കൊവിഡ് ബാധിച്ചാല്‍ ഗുരുതരമാകുന്ന രോഗങ്ങളുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ മുന്‍ഗണന.  ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ, രോഗം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഈ വിഭാഗക്കാര്‍ക്ക് പ്രത്യേക ക്യൂവും കൗണ്ടറും ഏര്‍പ്പാടാക്കും.

സ്‌പോട് രജിസ്ട്രേഷന്‍ നിര്‍ത്തലാക്കും. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാകും വാക്‌സിനേഷന്‍.  ആദ്യ ഡോസും രണ്ടാം ഡോസും ഓണ്‍ലൈനിലുടെ മാത്രം. വാക്സീന്‍ കേന്ദ്രങ്ങളില്‍ 18-45 വിഭാഗത്തിന് പ്രത്യേകം ക്യൂ ഉണ്ടാകും.

ഒരു ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരം പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ടാം ഡോസിന് കാത്തിരിക്കുന്ന മറ്റു വിഭാഗക്കാര്‍ക്കും പൂര്‍ണ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തുന്നതോടെ സ്പോട്ട് രജിസ്ട്രേഷന്‍ ഇല്ലാതാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button