Top Stories
രണ്ടാം ദിവസവും മൂന്ന് ലക്ഷത്തിൽ താഴെ കോവിഡ് കേസുകൾ
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. തുടർച്ചയായ രണ്ടാം ദിവസവും മൂന്ന് ലക്ഷത്തിൽ കുറവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,63,533 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുള്ള എണ്ണം 2,52,28,996 ആയി.
422436 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. രോഗമുക്തി നിരക്കിൽ ഏറ്റവും കൂടിയ കണക്കുകളാണ് ഇത്. നിലവിൽ 33,53,765 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
അതേസമയം പ്രതിദിന കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ വർധനവാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 4329 കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2,78,719 ആയി.
രാജ്യത്ത് ഇതുവരെ 18,44,53,149 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.