Top Stories
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ മെയ് 22-ഓടെ പുതിയ ന്യൂനമർദം രൂപം കൊള്ളുന്നതായി കാലാവസ്ഥ നിരീക്ഷകർ. ഇതിൻ്റെ ഫലമായി 25 മുതൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത.
നിലവിലെ അന്തരീക്ഷ സ്ഥിതിയനുസരിച്ച് ന്യൂനമർദം തീവ്രമാവുകയും തുടർന്ന് ചുഴലിക്കാറ്റാകാനുമാണ് സാധ്യത. ചുഴലിക്കാറ്റായാൽ ഇത് ‘യാസ്’ എന്നറിയപ്പെടും. ചുഴലികാറ്റ് മെയ് 26-ന് വൈകുന്നേരത്തോട് കൂടി ഒഡീഷ -പശ്ചിമ ബംഗാൾ തീരത്ത് പ്രവേശിക്കാനാണ് സാധ്യത.