Top Stories
രാജ്യത്ത് 24 മണിക്കൂറിനിടെ 2.67 പേര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 2,67,334 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. 24 മണിക്കൂറിനിടെ 3,89,851പേര്‍ രോഗമുക്തരായി. നിലവില്‍ 32,26,719 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.
രാജ്യത്ത് ഇതുവരെ 2,54,96,330 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 2,19,86,363 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 24 മണിക്കൂറിനിടെ 4529 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,83,248 ആയി ഉയര്‍ന്നു. ഇതുവരെ 18,58,09,302 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.