രാജ്യത്ത് ഇന്ന് 2.76 ലക്ഷം പേർക്ക് കോവിഡ്
ന്യൂഡൽഹി : രാജ്യത്ത് ഇന്ന് 2,76,070 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,874 പേർ കോവിഡ് മൂലം മരിച്ചു. 3,69,077 പേർ രോഗമുക്തരായതായി. നിലവിൽ 31,29,878 സജീവ രോഗികളാണ് രാജ്യത്തുള്ളത്.
രാജ്യത്ത് ഇതുവരെ 2,57,72,400 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,23,55,440 പേർ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 2,87,122പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 18,70,09,792 വാക്സിൻ നൽകി. കോവിഡ് സ്ഥിരീകരിച്ചവർക്കും വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചശേഷം കോവിഡ് വന്ന് ഭേദമായവർക്കും മൂന്നുമാസത്തിനുശേഷം രണ്ടാമത്തെ ഡോസ് നൽകിയാൽ മതിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് ചികിത്സയുടെ ഭാഗമായി ആന്റിബോഡിയോ പ്ലാസ്മയോ സ്വീകരിച്ചവർക്കും ഇത് ബാധകമാണ്.
വാക്‌സിൻ സ്വീകരിച്ച് 14 ദിവസത്തിനുശേഷം രക്തം ദാനംചെയ്യാം. രോഗം ഭേദമായി ആർ.ടി.പി.സി.ആർ. പരിശോധനയിൽ നെഗറ്റീവ് വന്നാൽ രണ്ടാഴ്ചയ്ക്കുശേഷം രക്തദാനത്തിന് തടസ്സമില്ല. പാലൂട്ടുന്ന അമ്മമാർക്കും വാക്സിൻ സ്വീകരിക്കാം. ഗർഭിണികൾക്ക് സ്വീകരിക്കാമോ എന്ന് പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.