രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു
തിരുവനന്തപുരം : ചരിത്രം കുറിച്ച് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു. ദൃഡപ്രതിജ്ഞ ചെയ്താണ് പിണറായി അധികാരമേറ്റത്. വൈകീട്ട് 3.35-ഓടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു സത്യാപ്രതിജ്ഞാ ചടങ്ങുകള്‍.
പിണറായി വിജയനുശേഷം ഘടകകക്ഷി മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. പിണറായി വിജയനും കെ. രാജനും സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോൾ റോഷി അഗസ്റ്റിനും കെ. കൃഷ്ണൻകുട്ടിയും ദൈവനാമത്തിൽ സത്യവാചകം ചൊല്ലി.
സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി കെ.ജെ. യേശുദാസ്, എ.ആർ. റഹ്മാൻ, ഹരിഹരൻ, പി.ജയചന്ദ്രൻ, കെ.എസ്. ചിത്ര, സുജാത, എം.ജി ശ്രീകുമാർ, ശങ്കർ മഹാദേവൻ തുടങ്ങി പ്രശസ്താരായ 54 ഗായകർ അണിചേർന്ന വെർച്വൽ സംഗീതാവിഷ്കാരം സെൻട്രൽ സ്റ്റേഡിയത്തിലെ സ്ക്രീനിൽ തെളിഞ്ഞു. ഇ.എം.എസ്. മുതൽ പിണറായി വിജയൻ വരെയുള്ളവർ നയിച്ച സർക്കാരുകൾ എങ്ങനെ കേരളത്തെ മാറ്റുകയും വളർത്തുകയും ചെയ്തുവെന്ന് വിളംബരംചെയ്യുന്നതായിരുന്നു സംഗീത ആൽബം.
സത്യപ്രതിജ്ഞയ്ക്കുശേഷം മന്ത്രിമാരും കുടുംബാംഗങ്ങളും രാജ്ഭവനിൽ ഗവർണറുടെ ചായസത്കാരത്തിൽ പങ്കെടുക്കും. ശേഷം 5.30 ഓടെ ആദ്യ മന്ത്രിസഭാ യോഗം നടക്കും. നിർണായക തീരുമാനങ്ങൾ ഈ യോഗത്തിലുണ്ടാകുമെന്നാണ് സൂചന.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെ്ച്ചൂരി, പിബി അംഗങ്ങളായ എസ് രാമചന്ദ്രന് പിള്ളി, എംഎ ബേബി, കോടിയേരി ബാലകൃഷ്ണന്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തുടങ്ങി പ്രമുഖ ഇടതുമുന്നണി നേതാക്കന്മാരെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. യുഡിഎഫ് നേതാക്കളാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തില്ല.
ആഭ്യന്തരം, വിജിലന്‍സ്,ഐടി, പൊതുഭരണം എന്നീ വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ കൈകാര്യം ചെയ്യും. കെഎന്‍ ബാലഗോപാല്‍ ധനം, പി രാജീവ് വ്യവസായം നിയമം, എംവി ഗോവിന്ദന് തദ്ദേശഭരണം, എക്സൈസ്, കെ രാധാകൃഷ്ണന് ദേവസ്വം, പിന്നോക്കക്ഷേമം, വിഎന്‍ വാസവന് സഹകരണം, രജിസ്ട്രേഷന്, സജി ചെറിയാന് ഫിഷറിസ്, സാംസ്കാരികം, വി ശിവന്‍കുട്ടി തൊഴില്‍, പൊതുവിദ്യാഭ്യാസം, പ്രൊഫസര്‍ ആര് ബിന്ദു ഉന്നതവിദ്യാഭ്യാസം, പിഎ മുഹമ്മദ് റിയാസം പൊതുമരാമത്ത്, വീണ ജോര്‍ജ് ആരോഗ്യം, വി അബ്ദുറഹിമാന് പ്രവാസി കാര്യം, ന്യൂനപക്ഷക്ഷേമം, കെ കൃഷ്ണന്‍കുട്ടി വൈദ്യുതി, റോഷി അഗസ്റ്റിന് ജലവിഭവം, അഹമ്മദ് ദേവര്‍കോവില്‍ തുറമുഖം, ആന്റണി രാജു ഗതാഗതം, എകെ ശശീന്ദ്രന് വനം, ജെ ചിഞ്ചു റാണി മൃഗസംരക്ഷണം, ക്ഷീരവികസനം, കെ രാജന് റവന്യൂ, പി പ്രസാദ് കൃഷി, ജിആര്‍ അനില്‍ ഭക്ഷ്യം എന്നിങ്ങനെയാണ് മന്ത്രിമാരുടെ വകുപ്പുകള്‍.