News

യൂത്ത് കോൺഗ്രസ്‌ നേതാവ് ശാസ്താംകോട്ട സുധീർ അന്തരിച്ചു

കൊല്ലം : യൂത്ത് കോൺഗ്രസ്‌ നേതാവും കൊല്ലം ഡി.സി.സി.ജനറൽ സെക്രട്ടറിയുമായ ശാസ്താംകോട്ട സുധീർ (40) അന്തരിച്ചു. രോഗബാധിതനായതിനെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. കെ.എസ്.യു.വിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം കേരളത്തിലെ വിദ്യാർഥി-യുവജന സമരങ്ങളുടെ മുൻനിര പോരാളിയായിരുന്നു.  കെ.എസ്.യു. സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: ബി.റൂബി (അധ്യാപിക, മൈനാഗപ്പള്ളി ചിത്തിരവിലാസം യു.പി.സ്കൂൾ). മക്കൾ: ഹയാൻ, ഹൈഫ.

ഭൗതിക ശരീരം ശനിയാഴ്ച രാവിലെ 10.30-ന് കൊല്ലം ഡി.സി.സി.ഓഫീസിലും തുടർന്ന് കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിനുവയ്ക്കും. കബറടക്കം രണ്ടിന് ശാസ്താംകോട്ട പള്ളിശേരിക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button