Top Stories

എസ്‌എസ്‌എല്‍സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി

തിരുവനന്തപുരം : എസ്‌എസ്‌എല്‍സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹൈയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെ നടത്തും. കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹൈയര്‍ സെക്കന്‍ഡറി മൂല്യ നിര്‍ണയം ജൂണ്‍ 1 മുതല്‍ ജൂണ്‍ 19 വരെയും എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ 25 വരെ നടത്തും. മൂല്യ നിര്‍ണയത്തിന് പോകുന്ന അധ്യാപകരെ വാക്സിനേറ്റ് ചെയ്യും. വീക്സിനേഷന്‍ മൂല്യ നിര്‍ണയത്തിന് മുന്‍പ് പൂര്‍ത്തീകരിക്കും. ആരോ​ഗ്യ വകുപ്പും, വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശങ്ങള്‍ ആലോചിച്ച്‌ തീരുമാനിക്കും.

പിഎസ്.സി അഡ്വൈസ് ഓണ്‍ലൈന്‍ വഴിയാക്കുന്നത് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button