മലപ്പുറത്ത് കടുത്ത നിയന്ത്രണം; രണ്ട് ജില്ലകളിൽ ഇളവുകൾ
തിരുവനന്തപുരം : എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ മാത്രം ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക്ഡൗണിൽ ഇളവുകള്‍. തൃശൂരില്‍ ഇന്നു കൂടി ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരും. സംസ്ഥാനത്ത് മൂന്നു ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇന്നലെ തീരുമാനിച്ചിരുന്നു. ഇന്ന് ചേരുന്ന ഉന്നതതല യോഗത്തില്‍ ഇളവുകളെ കുറിച്ച് ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കും കൂടുതൽ നടപടികൾ പ്രഖ്യാപിക്കുക.
സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ 30 വരെ നീട്ടി. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരും. ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മലപ്പുറത്ത് നേരിട്ടെത്തി സ്ഥിതി വിലയിരുത്തും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ ജില്ലയിലെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് ശരാശരി 33 ശതമാനമാണ്.
മൂന്ന് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൌൺ നീക്കിയെങ്കിലും നിയന്ത്രണങ്ങള്‍ തുടരും. പൊതുഗതാഗതം ഉണ്ടാകില്ല. അവശ്യസേവന വിഭാഗമല്ലാത്തവര്‍ക്ക് പുറത്തിറങ്ങാന്‍ പൊലീസ് പാസ് വേണം. ഹോട്ടലുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കും ഭക്ഷ്യവസ്‌തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും രാവിലെ ഏഴുമുതല്‍ രാത്രി 7.30 വരെ തുറക്കാം. പാഴ്‌സല്‍ മാത്രമേ അനുവദിക്കുകയൊള്ളു. തട്ടുകടകള്‍ തുറക്കാന്‍ അനുവാദമില്ല. പഴം, പച്ചക്കറി, പാല്‍, പലചരക്കുകടകള്‍, റേഷന്‍ കടകള്‍, മത്സ്യ, മാംസ വില്‍പ്പനശാലകള്‍, ബേക്കറികള്‍, കാലിത്തീറ്റ വില്‍പ്പനകേന്ദ്രങ്ങള്‍, പൗള്‍ട്രി തുടങ്ങിയവയ്‌ക്ക് പ്രവര്‍ത്തിക്കാം. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരാം.
മരുന്നും അവശ്യവസ്‌തുക്കള്‍ വാങ്ങാനും സ്വകാര്യ വാഹനം ഉപയോഗിക്കാം. സഹകരണ മേഖലയുള്‍പ്പെടെ ബാങ്കുകള്‍, ഇന്‍ഷുറന്‍സ്, ധനസ്ഥാപനങ്ങള്‍ എന്നിവ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക് ഒന്നുവരെ തുറക്കാം.ഇലക്‌ട്രിക്കല്‍, പ്ലമ്ബിങ് സേവനങ്ങളാകാം. അവശ്യവസ്‌തുക്കളും കയറ്റുമതി ഉല്‍പ്പന്നങ്ങളും നിര്‍മിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കും 24 മണിക്കൂറുമുള്ള ഉല്‍പ്പാദക യൂണിറ്റുകള്‍ക്കും പ്രവര്‍ത്തിക്കാം. വര്‍ക്ക്‌ഷോപ്പുകള്‍ ശനിയും ഞായറും പ്രവര്‍ത്തിക്കാം.