Top Stories

രാജ്യത്ത് 24 മണിക്കൂറിനുളളില്‍ 2.40 ലക്ഷം കൊവിഡ് കേസുകള്‍

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 2,40,842 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3,55,102 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 2,65,30,132 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2,34,25,467 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രാജ്യത്ത് 3741 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 2,99,266 ആയി.

രാജ്യത്ത് മൊത്തം കോവിഡ് കേസുകളിൽ 58.83% രോഗികളും തമിഴ്നാട്, കര്‍ണാടക, കേരള, മഹാരാഷ്ട്ര ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളളതാണ്. 14.89% കേസുകള്‍ തമിഴ്നാട്ടില്‍ നിന്നും മാത്രമുളളതാണ്.

ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തമിഴ്നാട്ടില്‍ 35,873 പേര്‍ക്കാണ് പുതുതായി രോ​ഗം സ്ഥിരീകരിച്ചത്. കര്‍ണാടക-31,183, കേരള-28,514, മഹാരാഷ്ട്ര-26,133, ആന്ധ്രപ്രദേശ്-19,981 എന്നിങ്ങനെയാണ് മറ്റു നാലു സംസ്ഥാനങ്ങളിലെ കണക്കുകള്‍.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇവിടെ 682 പേ‌ര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അതേസമയം കര്‍ണാടകയില്‍ 451 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഐ.സി.എം.ആര്‍ന്റെ  കണക്കുകള്‍ പ്രകാരം മേയ് 22 ന് 21,23,782 കൊവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടന്നിരിക്കുന്നത്. ഇതുവരെ ഇന്ത്യയില്‍ 32,86,07,937 സാമ്പിളുകളാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുളളത്. ഇതുവരെ 19,50,04,184 പേർക്ക് വാക്സിൻ നൽകിയിട്ടുള്ളതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button