ലതികാ സുഭാഷ് എന്‍സിപിയിലേക്ക്
തിരുവനന്തപുരം : നിയമസഭാ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട ലതികാ സുഭാഷ് എന്‍സിപിയിലേക്ക്. എന്‍സിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയുമായി ലതിക ചര്‍ച്ച നടത്തി. ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകും. കോൺഗ്രസുമായി ബന്ധപ്പെട്ട് നിൽക്കുന്നതല്ലാത്ത മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് പോകാൻ എനിക്ക് കഴിയുകയില്ല. കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടിയായതിനാലാണ് എന്‍സിപിയുമായി സഹകരിക്കുന്നതെന്ന് ലതികാ സുഭാഷ് വ്യക്തമാക്കി.
നിയമസഭാ സീറ്റ് കിട്ടാത്തതില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചാണ് ലതിക പാര്‍ട്ടി വിട്ടത്. ഇത് കോണ്‍ഗ്രസില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. പിന്നാലെ ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചിരുന്ന ലതിക 7,624 വോട്ട് നേടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയില്‍ നിര്‍ണ്ണായക കാരണമായി മാറി.
അതിന് പിന്നാലെയാണ് എന്‍സിപിയിലേക്ക് മാറാനുള്ള തീരുമാനം. പാര്‍ട്ടി പ്രസിഡന്റായതിന് ശേഷം പിസി ചാക്കോ ലതികാ സുഭാഷുമായി സംസാരിച്ചിരുന്നു. പ്രവര്‍ത്തനപരിചയം കണക്കിലെടുത്ത് എന്‍സിപിയില്‍ മികച്ച സ്ഥാനം ലതികാ സുഭാഷ് പ്രതീക്ഷിക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ അസ്വസ്ഥരായ കൂടുതല്‍ നേതാക്കളെ വരും ദിവസങ്ങളിൽ എന്‍സിപിയിലേക്ക് അടുപ്പിക്കുകയാണ് പി സി ചാക്കോയുടെ ലക്ഷ്യം.