Top Stories
സംസ്ഥാനത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ഡൗണിനിടെ കൂടുതൽ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നിര്‍മ്മാണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്കി. നിശ്ചിത ദിവസം കട തുറക്കാന്‍ അനുവദിക്കും.
നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ആവശ്യമുള്ള ചെത്തുകല്ല് വെട്ടാന്‍ അനുമതി നല്‍കും. കല്ല് കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും ഇളവ് നല്‍കും. വാഹനങ്ങള്‍ തടയാന്‍ പാടി്ല്ല.
വയനാട്ടിലും ഇടുക്കിയിലും മലഞ്ചരക്ക് കടകള്‍ രണ്ട് ദിവസം തുറക്കാം. മറ്റ് ജില്ലകളില്‍ ആഴ്ചയില്‍ ഒരു ദിവസം മലഞ്ചരക്ക് കടകള്‍ തുറക്കാനും അനുമതി നല്‍കും. റബര്‍ തോട്ടങ്ങളില്‍ റെയിന്‍ ഗാര്‍ഡ് ഇടാനുള്ള സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും നിശ്ചിത ദിവസം ഇളവ് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.