Top Stories
രാജ്യത്ത് 24 മണിക്കൂറിനിടെ 2,08,921 പേർക്ക് കോവിഡ്
ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,08,921 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,71,57,795 ആയി.
24 മണിക്കൂറിനിടെ 2,95,955 പേര്‍ രാജ്യത്ത് കോവിഡ് രോഗമുക്തി നേടി. ആകെ 2,43,50,816 പേര്‍ ഇതുവരെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടി. നിലവില്‍ 24,95,591 പേരാണ് ചികിത്സയിലുള്ളത്.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. 24 മണിക്കൂറിനിടെ 4,157 പേരാണ് മരിച്ചത്. രാജ്യത്ത് ആകെ കോവിഡ് ബാധ മൂലം മരിച്ചത് 3,11,388 പേരാണ്.
ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 20,06,62,456 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.