പ്ലസ് വണ്‍ പരീക്ഷ ഓണാവധിക്ക് അടുത്ത്
തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓണാവധിക്ക് അടുത്തായിരിക്കും പരീക്ഷ നടത്തുക. പരീക്ഷാനടത്തിപ്പ് ക്രമീകരണങ്ങള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയത്തിന് നിര്‍ദേശിക്കപ്പെട്ട അധ്യാപകര്‍ കോവിഡ് ഡ്യൂട്ടിക്ക് ഉണ്ടെങ്കില്‍ അവരെ ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള പോളിടെക്നിക് കോളേജുകളിലെ മുടങ്ങിക്കിടക്കുന്ന അഞ്ചാം സെമസ്റ്ററിലെ പൂര്‍ത്തീകരിച്ച പരീക്ഷകളുടെ മൂല്യനിര്‍ണയം ഉടന്‍ നടത്തിയും, മുടങ്ങിയ പരീക്ഷകള്‍ക്ക് ഇന്റേണല്‍ അസസ്മെന്റ് മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ ഫലപ്രഖ്യാപനം ജൂണ്‍ മാസം നടത്തും.
അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലപ്രഖ്യാപനത്തിന് ശേഷം ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലൈയില്‍ നടത്തും. ഒന്നു മുതല്‍ നാലു വരെയുള്ള സെമസ്റ്ററുകളുടെ പരീക്ഷകളും ഉചിതമായി ക്രമീകരിക്കുന്നതാണന്നും മുഖ്യമന്ത്രി പറഞ്ഞു.